ഒറ്റക്ക് പൊരുതിയ ധോനി അവസാന നിമിഷം വീണു; ബാംഗ്ലൂരിന് ഒരു റണ്‍ വിജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

ഒറ്റക്ക് പൊരുതിയ ധോനി അവസാന നിമിഷം വീണു; ബാംഗ്ലൂരിന് ഒരു റണ്‍ വിജയം

ബെംഗളൂരു: എം.എസ് ധോനിയുടെ വീരോചിത ഇന്നിങ്സിനെ മറികടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു റൺ വിജയം. അവസാന ഓവറിൽ 26 റൺസ് വിജയിക്കാൻ വേണ്ടിയിരുന്ന ചെന്നൈയെ ധോനി ഒറ്റക്ക് തോളിലേറ്റിയെങ്കിലും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു. ഉമേഷ് യാദവിന്റെ ആദ്യ അഞ്ച് പന്തിൽ ധോനി മൂന്ന് സിക്സും ഒരു ഫോറും സഹിതം 24 റൺസ് അടിച്ചു. ഒടുവിൽ അവസാന പന്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത് രണ്ട് റൺസ്. എന്നാൽ ഈ പന്ത് ധോനി മിസ്സാക്കി. ഓടി വിജയ റൺ കണ്ടെത്താൻ ശ്രമിക്കുന്നതിനിടെ നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ശ്രദ്ധുൽ ഠാക്കൂർ റൺ ഔട്ടിന്റെ രൂപത്തിൽ പുറത്തായി. ബാംഗ്ലൂരിന് ഒരു റൺ വിജയം. 162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ചെന്നൈ ഒരു ഘട്ടത്തിൽ നാല് വിക്കറ്റിന് 28 റൺസ് എന്ന നിലയിൽ തകർച്ചയിലായിരുന്നു. എന്നാൽ പിന്നീട് ധോനിക്ക് ഒറ്റക്ക് ടീമിനെ ചുമലിലേറ്റി. 48 പന്തിൽ അഞ്ചു ഫോറും ഏഴു സിക്സും സഹിതം ധോനി 84 റൺസ് അടിച്ച് പുറത്താകാതെ നിന്നു. ഓപ്പണർമാരായ ഷെയ്ൻ വാട്സണും ഡു പ്ലെസിസും അഞ്ചു വീതം റൺസിന് പുറത്തായപ്പോൾ റെയ്നക്ക് അക്കൗണ്ട് തുറക്കാനായില്ല. 29 റൺസെടുത്ത അമ്പാട്ടി റായുഡുവാണ് അൽപമെങ്കിലും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പക്ഷേ റായുഡു അതിന് 29 പന്തുകൾ ചിലവഴിച്ചു. രവീന്ദ്ര ജഡേജ 11 റൺസിനും കേദർ ജാദവ് ഒമ്പത് റൺസ് എടുത്തും പുറത്തായി. അഞ്ചു റൺസായിരുന്നു ബ്രാവോയുടെ സമ്പാദ്യം. ശ്രദ്ധുൽ ഠാക്കൂറിന് അക്കൗണ്ട് തുറക്കാനായില്ല. ബാഗ്ലൂരിനായി സ്റ്റെയ്നും യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. സായ്നിയും ചാഹലും ഓരോ വിക്കറ്റ് വീതം നേടി. Photo Courtesy: IPL 2019 നേരത്തെ പാർത്ഥിവ് പട്ടേലിന്റെ അർദ്ധ സെഞ്ചുറിയുടെ മികവിൽ ചെന്നൈയ്ക്കെതിരേ ബാംഗ്ലൂർ 161 റൺസ് അടിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബാഗ്ലൂർ ഏഴു വിക്കറ്റ് നഷ്ടത്തിൽ 161 റൺസിലെത്തുകയായിരുന്നു. പാർത്ഥിവ് 37 പന്തിൽ 53 റൺസ് അടിച്ചു. രണ്ട് ഫോറും നാല് സിക്സും സഹിതമായിരുന്നു പാർത്ഥിവിന്റെ ഇന്നിങ്സ്. 11 റൺസിൽ എത്തിയപ്പോൾ തന്നെ വിരാട് കോലിയെ ബാംഗ്ലൂരിന് നഷ്ടമായി. ഒമ്പത് റൺസായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. ഡിവില്ലിയേഴ്സ് 25 റൺസിന് പുറത്തായി. ആകാശ്ദീപ് നാഥ് 24 റൺസിന് ക്രീസ് വിട്ടപ്പോ സ്റ്റോയിൻസിന്റെ സമ്പാദ്യം 14 റൺസായിരുന്നു. മോയിൻ അലി 16 പന്തിൽ 26 റൺസ് നേടി. പവൻ നേഗി ആറു പന്തിൽ അഞ്ചു റൺസെടുത്ത് പുറത്തായി. ഉമേഷ് യാദവും ഡെയ്ൽ സ്റ്റെയ്നും പുറത്താകാതെ നിന്നു. ചാഹറും ജഡേജയും ബ്രാവോയും ചെന്നൈയ്ക്കായി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഇമ്രാൻ താഹിർ ഒരു വിക്കറ്റെടുത്തു Content Highlights: IPL 2019 Chennai Super Kings vs Royal Challengers Bangalore


from mathrubhumi.latestnews.rssfeed http://bit.ly/2GwqiFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages