ആനമുടി കത്തിച്ചത് ആസൂത്രിതമായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, April 3, 2019

ആനമുടി കത്തിച്ചത് ആസൂത്രിതമായി

മറയൂർ: ആനമുടി ഷോലയിലെ കാട്ടുതീ ആസൂത്രിതമെന്ന് സംശയം. ഗ്രാൻഡിസ് മരങ്ങൾ മുറിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ കളക്ടറുടെ ഉത്തരവിൽ അതൃപ്തിയുള്ളവർ മനഃപൂർവം തീയിടുന്നതാണെന്നാണ് വനംവകുപ്പിന് കിട്ടിയിരിക്കുന്ന വിവരം. അടുത്തകാലത്തെ കേരളത്തിലെ ഏറ്റവും വലിയ കാട്ടുതീയാണ് ആനമുടി ഷോലയിലുണ്ടായത്. ഇതുവരെ ഇരുനൂറ് ഹെക്ടറിലധികം വനം കത്തിയെന്നാണ് വിവരം. ഒരാഴ്ച മുമ്പാണ് ആനമുടിയിലെ വനമേഖലയിലേക്ക് തീപിടിക്കുന്നത്. വനത്തോട് ചേർന്ന് സ്വകാര്യ ഗ്രാൻഡിസ് തോട്ടങ്ങളിൽനിന്നാണ് ഇവിടേക്ക് തീപടർന്നത്. ഷോല അതിർത്തിയിലെ പഴത്തോട്ടം, ജണ്ടുമല ഭാഗങ്ങളെ പൂർണമായും തീവിഴുങ്ങി. വിസ്തൃതമായ രണ്ട് തോട്ടങ്ങൾ കത്തിയിട്ടാണ് ചോലയിലേക്ക് തീപടർന്നത്. അതിനാൽത്തന്നെ തീ മനുഷ്യനിർമിതമാണെന്ന് ആദ്യമേ സംശയമുണ്ടായിരുന്നു. എങ്കിലും നിലമൊരുക്കാൻ തീയിട്ടപ്പോൾ നിയന്ത്രണാതീതമായി പോയതാണ് കാരണമെന്നാണ് ആദ്യം കരുതിയത്. എന്നാൽ ഒരു സ്ഥലത്ത് പടർന്ന കാട്ടുതീ അണച്ചുകഴിയുമ്പോൾ മറ്റൊരു ഭാഗത്ത് തീയുണ്ടാകുകയാണ്. വനം വകുപ്പ് ജീവനക്കാർ തീയണയ്ക്കാനായി ഒരു ഭാഗത്ത് കേന്ദ്രീകരിക്കുമ്പോൾ കാവലില്ലാത്തിടങ്ങളിൽ പുതുതായി തീപടരുന്നു. ഇതാണ് ഇപ്പോൾ കാട്ടുതീക്ക് പിന്നിലെ അട്ടിമറിസാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നത്. വട്ടവട, കൊട്ടാക്കമ്പൂർ മേഖലകളിലെ ഗ്രാൻഡിസ്, പൈൻ, വാറ്റിൽ മരങ്ങൾ മുറിക്കുന്നതുമായി ബന്ധപ്പെട്ട് ഭൂവുടമകൾ വനംവകുപ്പുമായി സ്ഥിരം പ്രശ്നത്തിലായിരുന്നു. നിവേദിത പി.ഹരൻ റിപ്പോർട്ടിനെ തുടർന്ന് അഞ്ചുനാട് മേഖലകളിലെ അഞ്ച് വില്ലേജുകളിൽ മരങ്ങൾ മുറിക്കുന്നത് തടഞ്ഞിരുന്നു. നിരന്തര സമ്മർദ്ദങ്ങൾക്കൊടുവിൽ പട്ടയഭൂമിയിലെ ഗ്രാൻഡിസ് മരങ്ങൾ മുറിക്കാൻ സർക്കാർ ഈയിടെ അനുമതി കൊടുത്തു. എന്നാൽ ഇതിന്റെ മറവിൽ കുറിഞ്ഞി സങ്കേതത്തിൽനിന്ന് മരം മുറിക്കാൻ ശ്രമം നടക്കുന്നതായി മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ ആർ.ലക്ഷ്മിക്ക് വിവരം ലഭിച്ചു. തുടർന്ന് വാർഡൻ, ദേവികുളം സബ്കളക്ടർ ഡോ. രേണുരാജിന് കത്ത് നൽകി. സ്ഥലത്തിന്റെ ഉടമസ്ഥാവകാശ പരിശോധന പൂർത്തിയാക്കിയവർക്ക് മാത്രമേ മരം മുറിക്കാൻ പാസ് നൽകുകയുള്ളൂവെന്ന് ദേവികുളം സബ്കളക്ടർ ഉത്തരവിറക്കി. ഇത് കളക്ടറും അംഗീകരിച്ചു. ഈ സാഹചര്യം നിലനിൽക്കെയാണ് തോട്ടങ്ങളിൽനിന്ന് തുടർച്ചയായി വനത്തിലേക്ക് തീപടരുന്നത്. കഴിഞ്ഞ ദിവസം കോവിലൂർ റോഡിന് മുകളിലുള്ള ഗ്രാൻഡിസ് തോട്ടത്തിൽ രണ്ടുപേർ തീയിട്ടിട്ട് ഓടിപ്പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തക്കസമയത്ത് നാട്ടുകാരും വനപാലകരും ചേർന്ന് തീ കെടുത്തി. അതിനിടെ കാട്ടുതീയെക്കുറിച്ച് ഭയാശങ്കയുണ്ടാക്കുന്ന രീതിയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനോട് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ വിശദീകരണം ചോദിച്ചു. കേസെടുത്തു ഗ്രാൻഡിസ് തോട്ടങ്ങളിൽ അശ്രദ്ധമായി തീയിട്ട തോട്ടം ഉടമകൾക്കെതിരെ കേസെടുത്തു. പഴത്തോട്ടത്തെയും ജെണ്ടുമലയിലെയും തോട്ടം ഉടമകൾക്കെതിരെയാണ് കേസെടുത്തത്. തീ നിയന്ത്രണവിധേയം ആനമുടി ഷോലയിലെ കാട്ടുതീ നിയന്ത്രണവിധേയമായി. കാട്ടുതീ പടരാൻ കാരണക്കാരായവർക്കെതിരെ കർശന നടപടിയുണ്ടാകും. ആർ.ലക്ഷ്മി (മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ) content highlights:Wildfire Near Anamudi Shola National Park


from mathrubhumi.latestnews.rssfeed https://ift.tt/2K0UyNG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages