പത്തനംതിട്ട: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് താൻ ഉപദേശിച്ചതായി വന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കോൺഗ്രസ് പ്രസിഡന്റ് ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്ന് നിർദേശിക്കുന്നത് ഞങ്ങളുടെ ചുമതലയല്ല. മാധ്യമങ്ങൾക്ക് വാർത്തകൾ നൽകാൻ അവകാശമുണ്ട്. അത് അംഗീകരിക്കുന്നു. പക്ഷേ, അവകാശം ദുരുപയോഗംചെയ്യാൻ പാടില്ല. മാധ്യമങ്ങളുടെ അവകാശങ്ങൾക്കുവേണ്ടി സംസാരിക്കുന്നവരാണ് ഇടതുപക്ഷം. മാധ്യമങ്ങൾ അവരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ബോധവാന്മാരാകണം. മുമ്പും കോൺഗ്രസ് പ്രസിഡന്റുമാർ ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും മത്സരിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധി ചിക്കമഗളൂരുവിൽനിന്നും സോണിയാഗാന്ധി ബല്ലാരിയിൽനിന്നും മത്സരിച്ചിട്ടുണ്ട്. ഇതെല്ലാം ആരെങ്കിലും ഉപദേശിച്ചിട്ടാണോയെന്നും യെച്ചൂരി ചോദിച്ചു. പത്തനംതിട്ടയിൽ എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. content highlights:Sitaram Yechury About Rahul Gandhis Candidature
from mathrubhumi.latestnews.rssfeed https://ift.tt/2HTStkA
via
IFTTT
No comments:
Post a Comment