യു.എ.ഇ.യിലെ വ്യക്തികളുടെ വിവരങ്ങളെല്ലാം അറിയാം; വരുന്നു, ഇലക്‌ട്രോണിക് ഫാമിലി ബുക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 2, 2019

യു.എ.ഇ.യിലെ വ്യക്തികളുടെ വിവരങ്ങളെല്ലാം അറിയാം; വരുന്നു, ഇലക്‌ട്രോണിക് ഫാമിലി ബുക്ക്

അബുദാബി: യു.എ.ഇ.യിൽ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന 'ഇലക്ട്രോണിക് ഫാമിലി ബുക്ക്' സംവിധാനം ഉടൻ നിലവിൽവരും. യു.എ.ഇ.യിലെ ഓരോ കുടുംബത്തിന്റെയും അതിലെ ഓരോ വ്യക്തിയുടെയും മുഴുവൻ വ്യവഹാരങ്ങളും ഉൾക്കൊള്ളുന്നതായിരിക്കും ഇത്. വ്യക്തികളുടെ എല്ലാ വ്യവഹാരങ്ങളും ഏകോപിപ്പിച്ച് ഒരു സംവിധാനത്തിൽ കൊണ്ടുവരാനുള്ള യു.എ.ഇ. മന്ത്രിസഭയാണ് ഫാമിലിബുക്ക് ഏർപ്പെടുത്താൻ തീരുമാനിച്ചത്. നിലവിലുള്ള ഐഡന്റിറ്റി ആൻഡ് സിറ്റിസൺ ഫെഡറൽ അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷന് പുറമേയാണിത്. എമിറേറ്റ്സ് ഐ.ഡി.യുമായി ബന്ധപ്പെടുത്തായിരിക്കും ഇത് പ്രവർത്തിക്കുക. യു.എ.ഇ. ഗവൺമെന്റ് സേവനങ്ങൾ പൂർണമായും സ്മാർട്ടാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണിത്. ഗവൺമെന്റ് കാര്യാലയങ്ങളിലെ തിരക്ക് 80 ശതമാനം കുറയ്ക്കാൻ 2021-ൽ ഇലക്ട്രോണിക് ഫാമിലി ബുക്ക് സജീവമാകുന്നതോടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ജൂലായ് ഒന്നുമുതൽ പദ്ധതി തീരുമാനം നടപ്പാക്കും. ഇലക്ട്രോണിക് ഫാമിലിബുക്ക് നിലവിൽവരുന്നതിന് മുന്നോടിയായി മുഴുവൻ ഗവൺമെന്റ് വകുപ്പുകളുമായും ചേർന്നുള്ള കൂടിയാലോചനകളും ശില്പശാലകളും നടക്കും. തിരിച്ചറിയൽകാർഡിലെ ചെറിയ ചിപ്പിലാണ് വ്യക്തികളുടെ പൂർണ വിവരങ്ങൾ സൂക്ഷിച്ചുവെക്കുക. ആൾമാറാട്ടവും മറ്റ് വ്യാജ ഇടപാടുകളും ഇല്ലാതാക്കാൻ ഇതിലൂടെ കഴിയും. content highlights:uae introducing electronic family book Content Highlights:uae introducing electronic family book


from mathrubhumi.latestnews.rssfeed https://ift.tt/2WCnU6v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages