ഇന്ത്യയുടെ എ സാറ്റ് പരീക്ഷണത്തെ പിന്തുണച്ച് പെന്റഗണ്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

ഇന്ത്യയുടെ എ സാറ്റ് പരീക്ഷണത്തെ പിന്തുണച്ച് പെന്റഗണ്‍

വാഷിങ്ടൺ: ഇന്ത്യ നടത്തിയ ഉപഗ്രഹവേധ മിസൈൽപരീക്ഷണത്തെ പിന്തുണച്ച് യുഎസ് പ്രതിരോധ ആസ്ഥാനമായ പെൺഗൺ. ബഹിരാകാശത്ത് നിന്നുള്ള ഭീഷണിയിൽ ഇന്ത്യക്ക് ഉത്കണ്ഠയുള്ളതിനാലാണ് അത്തരത്തിലൊരു പരീക്ഷണം നടത്തിയതെന്നാണ് മനസ്സിലാകുന്നതെന്ന് യുഎസ് സ്ട്രാറ്റജിക് കമാൻഡ് കമാൻഡർ ജനറൽ ജോൺ ഇ ഹെയ്തൻ പറഞ്ഞു. യുഎസ് സെനറ്റിലെ സൈനിക കമ്മിറ്റി അംഗങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബഹിരാകാശത്ത് സ്വയം പ്രതിരോധിക്കാനുള്ള കഴിവ് അവർക്കുണ്ടെന്ന് തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ പരീക്ഷണത്തെ തുടർന്നുണ്ടായ അവശിഷ്ടങ്ങളെ സംബന്ധിച്ചുള്ള സെനറ്റർമാരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അതേ സമയം അവശിഷ്ടങ്ങൾ സൃഷ്ടിക്കുന്ന കൂടുതൽ പരീക്ഷണം നടത്തുന്നത് ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ മിസൈൽ തകർത്ത ഉപഗ്രഹത്തിന്റെ നാനൂറോളം അവശിഷ്ടങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് തന്നെ ഭീഷണിയാണെന്ന് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചിരുന്നു. ഇത് പൂർണ്ണമായി തള്ളാതെയാണ് ഇപ്പോൾ പെന്റഗൺ ഇന്ത്യൻ പരീക്ഷണത്തിന് പിന്തുണ അറിയിച്ചിരിക്കുന്നത്. പരീക്ഷണം നടത്തി 45 ദിവസത്തിനുള്ളിൽ എല്ലാ അവശിഷ്ടങ്ങളും അലിഞ്ഞുതീരുമെന്നാണ് ഇന്ത്യൻ പ്രതിരോധ ഗവേഷണ വികസന സ്ഥാപന (ഡി.ആർ.ഡി.ഒ.) മേധാവി ജി. സതീഷ് റെഡ്ഡി അറിയിച്ചത്. Content Highlights:'India concerned over threats from space': Pentagon defends ASAT test


from mathrubhumi.latestnews.rssfeed http://bit.ly/2X5iReS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages