പോസ്റ്റല്‍വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കുന്നതിരെ ആക്ഷേപം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

പോസ്റ്റല്‍വോട്ട് ചെയ്യുന്ന പോലീസുകാരുടെ വിവരം ശേഖരിക്കുന്നതിരെ ആക്ഷേപം

തിരുവനന്തപുരം: പോസ്റ്റൽ വോട്ട് ചെയ്യുന്ന പോലീസുകാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ സർക്കുലറിനെതിരെ ആക്ഷേപം. ഓരോ യൂണിറ്റിലേയും പോലീസുകാരുടെ വിവരങ്ങൾ ശേഖരിക്കാനാണ് നിർദേശം. ഇതിനെതിരെ ഒരുവിഭാഗം പോലീസുകാർ രംഗത്തെത്തി. പോസ്റ്റൽ വോട്ട് അട്ടിമറിക്കുകയും. ആർക്കാണ് വോട്ട് ചെയ്തെന്ന് മനസ്സിലാക്കുകയും ചെയ്യാനാണ് ഇത്തരമൊരു നടപടിയെന്നാണ് ആക്ഷേപം. എന്നാൽ ഇത് സാധാരണ നടപടിക്രമം മാത്രമാണെന്ന് പോലീസ് അധികൃതർ വിശദീകരിച്ചു. സാധാരണരീതിയിൽ വിവരങ്ങൾ ശേഖരിക്കാറുണ്ടെങ്കിലും പൂർണ്ണ വിവരങ്ങൾ ആവശ്യപ്പെടാറില്ലെന്നാണ് എതിർവിഭാഗം ആരോപിക്കുന്നത്. പോലീസിൽ നിന്ന് തന്നെ സർക്കുലറിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ഇക്കാര്യത്തിൽ ഡിജിപി ഒരു വിശദീകരണം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. Content Highlights:postal vote-police-dgp circular


from mathrubhumi.latestnews.rssfeed http://bit.ly/2P4Tqr7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages