മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത തകർച്ചയ്ക്കുശേഷം ഓഹരി വിപണിയിൽ നേരിയ ഉണർവ്. സെൻസെക്സ് 165 പോയന്റ് നേട്ടത്തിൽ 38766ലും നിഫ്റ്റി 44 പോയന്റ് ഉയർന്ന് 11642ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 188 ഓഹരികൾ നഷ്ടത്തിലുമാണ്. ഊർജം ഒഴികെയുള്ള വിഭാഗങ്ങളിലെ ഓഹരികൾ നേട്ടത്തിലാണ്. മാരികോ, ഭാരതി എയർടെൽ, യെസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, എസ്ബിഐ, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഐസിഐസിഐ ബാങ്ക്, ഐഒസി, ഒഎൻജിസി, ഇന്ത്യബുൾസ് ഹൗസിങ്, എച്ച്പിസിഎൽ, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2VmQn47
via
IFTTT
No comments:
Post a Comment