വീഡിയോ കൃത്രിമം: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണം കമ്മീഷന്‍ തള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

വീഡിയോ കൃത്രിമം: അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെന്ന സ്മൃതി ഇറാനിയുടെ ആരോപണം കമ്മീഷന്‍ തള്ളി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയിൽ കോൺഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാർഥി സ്മൃതി ഇറാനിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. ഉത്തർപ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി ഇറാനിയുടെ ആരോപണം തള്ളിയത്. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ വീഡിയോ സഹിതമായിരുന്നു അവർ ആരോപണം ഉന്നയിച്ചത്. ബിജെപിക്ക് വോട്ട് ചെയ്യാനെത്തിയ തന്നെ പോളിങ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് കോൺഗ്രസിന് വോട്ട് ചെയ്യിപ്പിച്ചെന്ന് ഒരു പ്രായമായ സ്ത്രീ പറയുന്നതാണ് സ്മൃതി ട്വീറ്റ് ചെയ്ത വീഡിയോയിലുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ ഇത്തരം രാഷ്ട്രീയത്തിന് എന്തുശിക്ഷ നൽകണമെന്ന് ജനങ്ങൾ തീരുമാനിക്കുമെന്നും സ്മൃതി പറഞ്ഞു. രാഹുൽ ഗാന്ധിക്കെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അവർ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ സ്മൃതി ഇറാനിയുടെ ഈ പരാതിയിൽ കഴമ്പില്ലെന്ന് കണ്ടെത്തിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. പരാതി ലഭിച്ചതിനെ തുടർന്ന് ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുമായും രാഷ്ട്രീയപാർട്ടികളുടെ ബൂത്ത് ഏജന്റ്മാരുമായും സംസാരിച്ചിരുന്നതായും പ്രചരിപ്പിക്കുന്ന വീഡിയോ കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയതായും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ എൽ.യു.വെങ്കടേശ്വർ പറഞ്ഞു. കള്ളപ്രചാരണത്തിനായി വീഡിയോ നിർമിച്ചവർക്കെതിരെ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ബൂത്ത് പിടിച്ചെടുത്തെന്ന സ്മൃതി ഇറാനിയുടെ ആരോപണം കോൺഗ്രസ് നേരത്തെ തള്ളിയിരുന്നു. അമേഠിയിൽ പരാജയപ്പെടുമെന്ന് അവർക്ക് ഉറപ്പായിട്ടുണ്ട്. അതിന് ഒരു കാരണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു ആരോപണമെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. Alert @ECISVEEP Congress President @RahulGandhi ensuring booth capturing. https://t.co/KbAgGOrRhI — Chowkidar Smriti Z Irani (@smritiirani) May 6, 2019 Content Highlights:Video fabricated, EC rejects Smriti Irani's claims of booth capturing in Amethi


from mathrubhumi.latestnews.rssfeed http://bit.ly/2vHMPKl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages