കാൻബറ: പൊതുതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന് മുട്ടയേറ്. ആൽബറിയിൽ ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് സംഭവം.മുട്ടയുമായി മോറിസന്റെ പിന്നിലെത്തിയ യുവതി അദ്ദേഹത്തിന്റെ തല ലക്ഷ്യമാക്കിയാണ് മുട്ടയെറിഞ്ഞത്. എന്നാൽ മുട്ട പൊട്ടാതെ തെറിച്ച് പോയി. കസ്റ്റഡിയിലെടുത്ത യുവതി,ഫോട്ടോകടപ്പാട്:എബിസി ന്യൂസ് ഇരുപത്തഞ്ചുകാരിയായ യുവതിയെ സംഭവം നടന്നയുടനെ തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടർന്ന് കുറച്ചു സമയത്തേക്ക് അമ്പരപ്പിലായെങ്കിലും സമചിത്തത വീണ്ടെടുത്ത മോറിസൻ പരിപാടിക്കെത്തിയ പ്രതിനിധികളെ അഭിവാദ്യം ചെയ്യുന്നത് തുടർന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് യുവതി മറുപടി നൽകിയില്ല. A protester thrown an egg the Prime Minister Scott Morrison at an event in Albury (it didn't break). #auspol #ausvotes @politicsabc pic.twitter.com/7KYWbKrrun — Dan Conifer 🗳 (@DanConifer) 7 May 2019 ഭീരുത്വം എന്നാണ് മോറിസൻ ഈ സംഭവത്തെ ട്വിറ്ററിലൂടെ വിശേഷിപ്പിച്ചത്. അക്രമരഹിതമാണ് ഓസ്ട്രേലിയയിലെ തിരഞ്ഞെടുപ്പുകൾ എന്നും സമാധാനപരമായുള്ള പ്രതിഷേധം നല്ലതാണെങ്കിലും അക്രമപരമായ പ്രതിഷേധം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും മോറിസൻ കൂട്ടിച്ചേർത്തു. My concern about today's incident in Albury was for the older lady who was knocked off her feet. I helped her up and gave her a hug. Our farmers have to put up with these same idiots who are invading their farms and their homes. — Scott Morrison (@ScottMorrisonMP) 7 May 2019 സംഭവത്തിനിടെ താഴെ വീണ മാർഗരറ്റ് ബാക്സ്റ്റർ എന്ന സ്ത്രീയെ കുറിച്ചുള്ള ആശങ്കയും മോറിസൻ ട്വിറ്ററിൽ പങ്കു വെച്ചു. സംഭവത്തിൽ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടോയെന്ന കാര്യം അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു. Content Highlights: AustraliaPM Scott Morrison Egged
from mathrubhumi.latestnews.rssfeed http://bit.ly/2YbWcOM
via
IFTTT
No comments:
Post a Comment