റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം അവസാനിച്ചു, വിധി തിരഞ്ഞെടുപ്പിന് ശേഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം അവസാനിച്ചു, വിധി തിരഞ്ഞെടുപ്പിന് ശേഷം

ന്യൂഡൽഹി: റഫാൽ പുനഃപരിശോധനാ ഹർജിയും രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ ഹർജിയും സുപ്രീം കോടതി വിധി പറയാൻ മാറ്റി. തിരഞ്ഞെടുപ്പിന് ശേഷമേ റഫാലിൽ വിധിയുണ്ടാവൂ. വാദങ്ങൾ രണ്ടാഴ്ചക്കുള്ളിൽ രേഖാമൂലം നൽകണമെന്ന്കോടതി നിർദേശിച്ചു. റാഫേൽ ഇടപാടിൽ കേന്ദ്രത്തിന് ക്ലീൻ ചിറ്റ്നൽകിക്കൊണ്ടുള്ളസുപ്രീം കോടതി വിധിക്കു ശേഷം മാധ്യമങ്ങളിലൂടെ പുറത്ത വന്ന പുതിയ രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു പുനഃപരിശോധനാ ഹർജിയിലെ വാദം ഹർജിക്കാർ ഉന്നയിച്ചത്. ക്ലീൻ ചിറ്റ് നൽകിയ വിധിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷൺ കരാർ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആർ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബന്ധിച്ച് പരിശോധന നടത്തിയില്ലെന്നും ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി എ ജി അംഗീകരിക്കുന്നതെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. ഇടപാടിന് സോവറിൻ ഗ്യാരണ്ടി ഇല്ലാത്ത കാര്യം, കരാറിലെ അഴിമതി വിരുദ്ധ വ്യവസ്ഥകളടക്കം സുപ്രധാനമായ എട്ട് വ്യവസ്ഥകൾ എടുത്തിമാറ്റിയ കാര്യം എന്നിവ ഹർജിക്കാർവാദത്തിനിടെ ചൂണ്ടിക്കാട്ടി. കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും കോടതി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണമെന്നുംഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഹർജിക്കാർ ഉന്നയിച്ച വാദങ്ങളെയെല്ലാം കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ അറ്റോർണി ജനറൽ നിഷേധിച്ചു. സോവറിൻ ഗ്യാരണ്ടി നേരത്തെ പല കരാറുകളിലും ഒഴിവാക്കിയിട്ടുണ്ടെന്ന് എ.ജി കോടതിയെ അറിയിച്ചു. അമേരിക്കയുമായും റഷ്യയുമായുമെല്ലാം തന്നെ നടത്തിയ പ്രതിരോധ ഇടപാടുകളിൽ സോവറിൻ ഗ്യാരണ്ടി ഒഴിവാക്കിയിരുന്നു. നേരത്തെയുള്ള കരാറിൽ സാങ്കേതികവിദ്യ കൈമാറാമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ പുതിയ കരാർ എൻഡിഎ സർക്കാരിന്റെ കാലത്ത് വന്നപ്പോൾ യുദ്ധവിമാനങ്ങളുടെ സാങ്കേതിക വിദ്യ കൈമാറുന്ന ചട്ടം ഒഴിവാക്കി എന്ന ഹർജിക്കാരുടെവാദത്തിനും അറ്റോർണി ജനറൽ വിശദീകരണം നൽകി. ഹർജിക്കാർ ആവശ്യപ്പെട്ട രേഖകൾ ഒരു കാരണവശാലും കോടതിക്ക് കൈമാറാൻ കഴിയില്ലെന്നും എജി അറിയിച്ചു. ഇന്ത്യയും ഫ്രാൻസും തമ്മിൽ ഒരു കരാർ 2008ൽ ഒപ്പുവെച്ചിരുന്നു. ആ കരാറിലെ പത്താമത്തെ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വില സംബന്ധിച്ച വിവരങ്ങളും മറ്റ് രഹസ്യ വിവരങ്ങളും പുറത്ത് വിടുന്നതിൽ വിലക്കുണ്ടെന്ന്എജി കോടതിയെ അറിയിച്ചു. അതിനാൽ വിലയുൾപ്പെടെയുള്ള രഹസ്യവിവരങ്ങൾവെളിപ്പെടുത്താൻകഴിയില്ലെന്നും എ.ജി കോടതിയെ അറിയിച്ചു. കേസിനോടൊപ്പം രാഹുൽ ഗാന്ധിക്കെതിരായ കോടതിഅലക്ഷ്യ ഹർജിയും പരിഗണിച്ചു. രാഹുൽ ഗാന്ധി മാപ്പേക്ഷിച്ച് നൽകിയ സത്യവാങ്മൂലം കോടതി പരിശോധിച്ചു. പ്രശാന്ത് ഭൂഷൺ, വികാസ് സിങ്, അരുൺ ഷൂരി ഉൾപ്പെടെയുള്ളവരാണ് ഹർജിക്കാർക്ക്വേണ്ടി വാദം ഉന്നയിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗച്ചത്. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് കെ എം ജോസഫ് എന്നിവരടങ്ങിയതാണ് ബെഞ്ച് content highlights:Rafale review petition verdict after election


from mathrubhumi.latestnews.rssfeed http://bit.ly/2VdU4nR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages