നീറോ ചക്രവര്‍ത്തിയുടെ 2000 കൊല്ലം പഴക്കമുള്ള കൊട്ടാരത്തില്‍ രഹസ്യ ഭൂഗര്‍ഭഅറ കണ്ടെത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

നീറോ ചക്രവര്‍ത്തിയുടെ 2000 കൊല്ലം പഴക്കമുള്ള കൊട്ടാരത്തില്‍ രഹസ്യ ഭൂഗര്‍ഭഅറ കണ്ടെത്തി

റോം: 2000 വർഷം മുമ്പ് റോമിലെ നീറോ ചക്രവർത്തി പണി കഴിപ്പിച്ചഡോമസ് ഓറിയ(സുവർണ കൊട്ടാരം)യിൽപുരാവസ്തു ഗവേഷകർ രഹസ്യ ഭൂഗർഭ അറ കണ്ടെത്തി.പര്യവേഷണങ്ങൾ നടക്കുന്നതിനിടെയാണ് ഭൂഗർഭ അറ കണ്ടെത്തിയത്. Image Courtesy:Colosseum archeological park കൊട്ടാരത്തിലെ പര്യവേഷണങ്ങൾക്കിടെ ഭൂമിക്കടിയിലേക്കുള്ള വഴിയും തുടർന്ന് അറയും കണ്ടെത്തുകയായിരുന്നു. പുരാണകഥകളിലെ ജീവികളുടെ ചിത്രങ്ങൾ മുറിയുടെ ചുമരുകളിൽ ആലേഖനം ചെയ്തിട്ടുണ്ട്. ഇവയിൽ സെന്റോറുകളും(പകുതി മനുഷ്യനും പകുതി കുതിരയുമായ ജീവി)പാനിന്റേയും(ഒരു ദേവൻ)ചിത്രങ്ങൾ ഉൾപ്പെടുന്നു. എഡി ഒന്നാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച കൊട്ടാരത്തിലെ അറ ഇപ്പോഴും കേടുപാട് കൂടാതെ നിലനിൽക്കുന്നത് അദ്ഭുതപ്പെടുത്തുന്നുവെന്ന് പര്യവേഷകർ പറയുന്നു. വെള്ള പൂശിയ ചുമരിൽ അരികുകൾ മഞ്ഞചായം പൂശി അലങ്കരിച്ചതോടൊപ്പം ചുവന്ന പൂക്കളും വരച്ച് ചേർത്ത് മനോഹരമാക്കിയിട്ടുണ്ട്. Image Courtesy:Colosseum archeological park മേൽക്കൂരയിൽ പതിപ്പിച്ച ഓടുകളും ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഓടുകളിലും മൃഗങ്ങളുടേയും പക്ഷികളുടേയും ചിത്രങ്ങളുണ്ട്. സംഗീതോപകരണങ്ങളുടെ ചിത്രങ്ങളും ഇതിലുണ്ട്. എഡി 64 നും 68 നുമിടയിലാണ് ഇത് നിർമിച്ചതെന്നാണ് നിഗമനം. ഇതിനോട് ചേർന്ന് കെട്ടിടങ്ങളും ഉദ്യാനങ്ങളും കൃത്രിമത്തടാകവും തുടർകാലത്ത് പണികഴിപ്പിച്ചിരുന്നു. Image Courtesy:Colosseum archeological park നീറോയുടെ അതിക്രൂരത കാരണം അദ്ദേഹത്തിന്റെ മരണശേഷം നീറോയുടെ അവശേഷിപ്പുകൾ നശിപ്പിക്കാൻപിൻഗാമികൾ ശ്രമിച്ചിരുന്നു.ഭൂരിഭാഗവും നശിപ്പിക്കപ്പെട്ട സുവർണ കൊട്ടാരത്തിൽ ഇപ്പോൾ നടന്നു വരുന്ന പര്യവേഷണങ്ങളാണ് രഹസ്യഅറയുടെ വിവരം വെളിപ്പെടുത്തിയത്. കൂടുതൽ പഠനങ്ങളിലൂടെ റോമൻ സാമ്രാജ്യത്തിന്റെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് പര്യവേഷകസംഘത്തിന്റെ കണക്കുകൂട്ടൽ. Content Highlights: Secret Chamber Uncovered At Nero Palace, Rome


from mathrubhumi.latestnews.rssfeed http://bit.ly/2VUYBj9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages