ഗംഭീര്‍ കാറിനുള്ളില്‍ എസിയില്‍, പുറത്ത് വോട്ട് തേടി 'ഡ്യൂപ്പ്': ചിത്രവുമായി എഎപി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

ഗംഭീര്‍ കാറിനുള്ളില്‍ എസിയില്‍, പുറത്ത് വോട്ട് തേടി 'ഡ്യൂപ്പ്': ചിത്രവുമായി എഎപി

ന്യൂഡൽഹി: കിഴക്കൻ ഡൽഹിയിലെ ബി.ജെ.പി സ്ഥാനാർഥിയും മുൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ തന്റെ പ്രചാരണ വാഹനങ്ങളിൽ അപരനെ ഉപയോഗിക്കുന്നതായി ആരോപണം. ഡൽഹി ഉപ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ മനീഷ് സിസോദിയയാണ് ഫോട്ടോ സഹിതം ഈ ആരോപണമുയർത്തിയത്. ഗംഭീറിനായി വോട്ട് ചോദിക്കുന്ന അപരൻ കോൺഗ്രസ് നേതാവാണെന്നും സിസോദിയ ആരോപിച്ചു. സിനിമയിൽ ഡ്യൂപ്പിനെ ഉപയോഗിക്കുന്നതും ക്രിക്കറ്റിൽ റണ്ണറെ വെക്കുന്നതും കേട്ടിട്ടുണ്ട്. പക്ഷെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അപരനെ വെക്കുന്നത് നമ്മൾ ആദ്യമായി കാണുകയാണ്- സിസോദിയ ട്വീറ്റ് ചെയ്തു. ഇത് കോൺഗ്രസും ബി.ജെ.പിയും തമ്മിലുളള സഖ്യത്തിന്റെ ഭാഗമാണ്. ഗൗതം ഗംഭീർ ഒരു എ.സി കാറിൽ ഇരിക്കുകയാണ്. അദ്ദേഹത്തിന് ചൂട് പ്രശ്നമാണത്രെ. തൊപ്പി ധരിച്ച ഒരു അപരനാണ് പ്രചരണ വാഹനത്തിലുള്ളത്. പ്രവർത്തകർ ഹാരമണിയിക്കുന്നത് അപരൻ ഗംഭീറിനെയാണ്. ഈ അപരൻ ഒരു കോൺഗ്രസ് നേതാവാണെന്നതാണ് സത്യമെന്നും സിസോദിയ കൂട്ടിച്ചേർത്തു. ഗംഭീറോ ബി.ജെ.പി നേതാക്കളോ ഇതിനോട് പ്രതികരിച്ചിട്ടില്ല. ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ടമായ മെയ് 12 നാണ് ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കുക. content highlights: Gautam Gambhir Using Duplicate For Campaigning, Claims AAP


from mathrubhumi.latestnews.rssfeed http://bit.ly/2H9JdWI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages