2002 ല്‍ മോദിയെ പുറത്താക്കാന്‍ വാജ്‌പേയി ഒരുങ്ങിയതാണെന്ന് യശ്വന്ത് സിന്‍ഹ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

2002 ല്‍ മോദിയെ പുറത്താക്കാന്‍ വാജ്‌പേയി ഒരുങ്ങിയതാണെന്ന് യശ്വന്ത് സിന്‍ഹ

ഭോപ്പാൽ: ഗുജറാത്ത് കലാപത്തെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നരേന്ദ്ര മോദിയെ പുറത്താക്കാൻ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്പേയി ഒരുങ്ങിയതാണെന്ന് മുൻ ബിജെപി നേതാവ് യശ്വന്ത് സിൻഹയുടെ വെളിപ്പെടുത്തൽ. എന്നാൽ ആഭ്യന്തര മന്ത്രിയായിരുന്ന എൽ.കെ അദ്വാനി രാജി ഭീഷണി മുഴക്കിയതോടെ വാജ്പേയി പിന്മാറുകയായിരുന്നുവെന്നും സിൻഹ ആരോപിച്ചു. ഭോപ്പാലിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കലാപത്തെ തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം എന്ന നിലപാടായിരുന്നു വാജ്പേയിക്ക്. ഗോവയിൽ നടക്കാനിരുന്ന പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ മോദി രാജിവെക്കാൻ തയ്യാറായില്ലെങ്കിൽ ഗുജറാത്ത് സർക്കാരിനെ പിരിച്ചുവിടണം എന്ന നിലപാട് അറിയിക്കാൻ വാജ്പേയി തയ്യാറെടുത്തു. ഇതറിഞ്ഞ അദ്വാനി അതിനെ എതിർത്തു. മോദി സർക്കാരിനെ പിരിച്ചുവിട്ടാൽ താൻ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുമെന്ന് അദ്വാനി വാജ്പേയിയെ അറിയിച്ചു. അങ്ങനെ വാജ്പേയി തീരുമാനത്തിൽ നിന്ന് പിന്മാറുകയും മോദി മുഖ്യമന്ത്രിയായി തുടരുകയുമായിരുന്നു-സിൻഹ പറഞ്ഞു. Content highlights:Vajpayee Wanted To Sack Modi, Gujarat Riots,Yashwant Sinha


from mathrubhumi.latestnews.rssfeed http://bit.ly/2LxrCgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages