മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗം; അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗം; അതിവേഗ ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തി

ഗതാഗത രംഗത്ത് പുത്തൻ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുകയാണ് സാങ്കേതികവിദ്യയുടെ ഈറ്റില്ലമായ ജപ്പാൻ. മണിക്കൂറിൽ 400 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ബുള്ളറ്റ് ട്രെയിനിന്റെ പരീക്ഷണയോട്ടത്തിന്റെ അവസാനഘട്ടത്തിലാണ് ജപ്പാൻ. മൂന്ന് വർഷം മുമ്പാണ് ഷിൻകാൻസെൻ ട്രെയിനിന്റെ അൽഫാ-എക്സ് പതിപ്പായ ഈ ബുള്ളറ്റ് ട്രെയിനിന്റെ നിർമാണം ജപ്പാൻ ആരംഭിച്ചത്. ഇത് അവസാനഘട്ടത്തിലെത്തിയതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് പരീക്ഷണയോട്ടത്തിനായി ട്രാക്കിലിറക്കിയത്. 2030-ഓടെ മാത്രമേ ഈ ബുള്ളറ്റ് ട്രെയിൻ പൊതുഗതാഗത യോഗ്യമാകുവെന്നാണ് വെളിപ്പെടുത്തൽ. പ്രഥമിക ഘട്ടത്തിൽ മണിക്കൂറിൽ 360 കിലോമീറ്ററായിരിക്കും വേഗത. വേഗതയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ ഇതായിരിക്കും. 360 കിലോമീറ്റർ വേഗത്തിൽ ഓടിയാൽ പോലും ചൈനയിലെ അതിവേഗ ട്രെയിനായ ഫുക്സിങ്ങിനെക്കാൾ 10 കിലോമീറ്റർ അധികവേഗം ആൽഫ-എക്സിനുണ്ടെന്നാണ് ജപ്പാൻ അവകാശപ്പെടുന്നത്. 10 ബോഗിയുൾപ്പെടുന്ന ട്രെയിനാണ് ഇപ്പോഴുള്ളത്. ജപ്പാനിലെ സെന്തായി-അവ്മോരി പാതയിലാണ് ഈ ട്രെയിൻ പരീക്ഷണയോട്ടം തടത്തിയത്. 280 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ ആഴ്ചയിൽ രണ്ട് തവണ വെച്ച് രണ്ടാഴ്ച നീളുന്ന പരീക്ഷണമാണ് നടത്തുകയെന്നാണ് റിപ്പോർട്ടുകൾ. Content Highlights:Japan tests worlds fastest bullet train


from mathrubhumi.latestnews.rssfeed http://bit.ly/2VUYBQb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages