കള്ളവോട്ട്: ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുന്നുവെന്ന് മുല്ലപ്പള്ളി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

കള്ളവോട്ട്: ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുന്നുവെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: കള്ളവോട്ട് കണ്ടെത്തുമ്പോൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടീക്കാറാം മീണ സി.പി.എമ്മിനെ വെള്ളപൂശുകയാണെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാ കള്ളവോട്ടുകളും കണ്ടെത്തണം. അതിൽ യു.ഡി.എഫിന്റേത് മാത്രമായി ഒതുങ്ങരുത്. ഞങ്ങൾ ആവശ്യപ്പെട്ട മുഖ്യമന്ത്രിയുടെ ബൂത്തിലേതടക്കം ക്രമക്കേട് അന്വേഷിക്കണം. കുറച്ച് കൂടി സമഗ്രമായ അന്വേഷണം തിരഞ്ഞെടുപ്പ് കമ്മീഷണർ നടത്തണമെന്നും മുല്ലപ്പള്ളി കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞു. 10 ലക്ഷത്തിലേറെ വോട്ടുകൾ അട്ടിമറിക്കപ്പെട്ടു. സി പി എം വലിയ തോതിൽ കള്ളവോട്ട് നടത്തി. 10 ലക്ഷം പേരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടിയുടെ ആരോപണം അതിശയോക്തി നിറഞ്ഞതാണെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇന്നലത്തെ പ്രതികരണം അസ്ഥാനത്താണ്. ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകൾ അന്വേഷിക്കാൻ പോലും അദ്ദേഹം തയ്യാറായില്ല. 10ലക്ഷത്തിലേറെ വോട്ടുകൾ അട്ടിമറിക്കപ്പെട്ടുവെന്നത് യാഥാർഥ്യമാണ്. ബൂത്തുകളിലെ ബി എൽ ഒ മാരാണ് പ്രധാന ഉത്തരവാദി. ഇവരുടെ ബയോഡാറ്റ പരിശോധിക്കണം. അവരെല്ലാം സി പി എമ്മുമായി ബന്ധമുള്ളവരാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ പോലും ക്രമക്കേട് നടന്നു. പോലീസുകാരുടെ പോസ്റ്റൽ വോട്ടിൽ ക്രമക്കേട് നടന്നു. ഇതിൽ ഡിജിപിക്കും പങ്കുണ്ടോ എന്ന് അന്വേഷിക്കണം. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തിയായാണ് ഡി.ജി.പി പ്രവർത്തിക്കുന്നത്. ഡിജിപിയുടെ താളത്തിനൊപ്പം തുള്ളുന്ന ഉദ്യോഗസ്ഥരെയല്ല വേണ്ടത്. എല്ലാ ക്രമക്കേടുകളും ജുഡീഷ്യൽ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണം. പോലീസ് അസോസിയേഷൻ നേതാക്കൾ ഭീഷണിപ്പെടുത്തിയാണ് പോസ്റ്റൽ ബാലറ്റ് അട്ടിമറിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. തിരഞ്ഞെടുപ്പ് ഫണ്ട് മോഷണം പോയെന്ന കാസർകോട് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താന്റെ പരാതി തന്റെ ശ്രദ്ധയിൽ പെട്ടില്ല. അങ്ങനെയുണ്ടെങ്കിൽ അത് തന്നോടായിരുന്നു ആദ്യം പറയേണ്ടിയിരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ടയാളാണ് ഉണ്ണിത്താൻ. പിന്നെ എങ്ങനെയാണ് ഇങ്ങനെ സംഭവിച്ചതെന്നും മല്ലപ്പള്ളി ചോദിച്ചു. Content Highlights:KPCC President Mullappali Ramachndran, Teeka Ram Meena, 2019 Loksabha Election, Bogus Vote


from mathrubhumi.latestnews.rssfeed http://bit.ly/2LyAK4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages