ജനിച്ചപ്പോൾ ആപ്പിളിന്റെ ഭാരം മാത്രം: എല്ലാവരേയും അമ്പരപ്പിച്ച് 5 മാസത്തിന് ശേഷം സേബി ആശുപത്രി വിട്ടു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

ജനിച്ചപ്പോൾ ആപ്പിളിന്റെ ഭാരം മാത്രം: എല്ലാവരേയും അമ്പരപ്പിച്ച് 5 മാസത്തിന് ശേഷം സേബി ആശുപത്രി വിട്ടു

ലോസ് ആഞ്ജിലിസ്: 24 മണിക്കൂറിനപ്പുറത്തേക്ക് ജീവിച്ചിരിക്കില്ലെന്ന് ഡോക്ടർമാരുടെ നിഗമനത്തെ അതിജീവിച്ച് കാലിഫോർണിയയിലെ ഷാർപ്പ് മേരി ബിർച്ച് ആശുപത്രിയിൽനിന്ന്വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ് സേബി. ജനിച്ചപ്പോൾ ഒരു വലിയ ആപ്പിളിന്റെ ഭാരം മാത്രമാണ് ഈ പെൺകുഞ്ഞിനുണ്ടായിരുന്നത്. ഒരു ദിവസത്തെ ആയുസ് പ്രതീക്ഷിച്ച ഡോക്ടർമാരെ അമ്പരിപ്പിച്ചു കൊണ്ട് അവളുടെ ആയുസ് ദിവസങ്ങളും മാസങ്ങളും നീണ്ടു. ഇപ്പോൾ അഞ്ച് മാസത്തെ ആശുപത്രിവാസത്തിന് ശേഷം സേബി മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തി. മാതാപിതാക്കളുടെ സ്വകാര്യതയെ മുൻനിർത്തിയാണ് ഇത്രയും നാൾ കുഞ്ഞിനെ കുറിച്ചുള്ള വാർത്ത പുറത്തു വിടാത്തതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അവൾ ഒരദ്ഭുതം തന്നെയാണെന്ന് ആശുപത്രിയിൽ സേബിയെ പരിചരിച്ച നഴ്സുമാരിൽ ഒരാളായ കിം നോർബി പറഞ്ഞു. ഇല്ലെങ്കിൽ ഇത്രയും ഭാരം കുറഞ്ഞ ശിശുവിന്റെ അതിജീവനം അസാധ്യമായിരുന്നുവെന്നാണ് കിം പറയുന്നത്. 2018 ഡിസംബർ 23 നാണ് സേബിയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. അമ്മയ്ക്കുണ്ടായ സങ്കീർണതകളെ തുടർന്നാണ് ഗർഭത്തിന്റെ 23 ആഴ്ചയായപ്പോൾ സിസേറിയനിലൂടെ സേബിയെ പുറത്തെടുക്കുകയായിരുന്നു. രക്തസമ്മർദം പെട്ടെന്നുയർന്ന സേബിയുടെ അമ്മയുടെ ജീവന് ഭീഷണിയായതു കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്. അങ്ങനെ 245 ഗ്രാം മാത്രം ഭാരമുള്ള ശിശുവിനെ പുറത്തെടുത്തു. ഭാരം കുറഞ്ഞ, ഗർഭകാലം പൂർത്തിയാകാത്ത കുഞ്ഞുങ്ങൾക്കുണ്ടാകുന്ന വൈഷമ്യങ്ങളൊന്നും സേബിക്കുണ്ടാകാത്തത് അവളുടെ അതിജീവനം കൂടുതൽ എളുപ്പമാക്കുകയായിരുന്നു. ആന്തരാവയവങ്ങൾക്കുള്ളിലെ രക്തസ്രാവമോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ കുഞ്ഞിനുണ്ടായില്ല. മറ്റു പ്രശ്നങ്ങളൊന്നും പ്രകടിപ്പിക്കാതെ2.2 കിലോഗ്രാം ഭാരവുമായി മെയ് പകുതിയോടെ സേബി വീട്ടിലെത്തി. Photo: AFP ഏറ്റവും കുറവ് ഭാരവുമായി ജനിച്ച് ജീവിക്കുന്ന കുഞ്ഞ് എന്ന റിക്കോർഡ് ഇനി സേബിയുടെ സ്വന്തമാണ്. 2015 ൽ ജർമനിയിൽ ജനിച്ച ശിശുവാണ് നിലവിൽ ഈ റിക്കോർഡിനുടമ. എന്നാൽ സേബിയ്ക്ക് ആ കുട്ടിയേക്കാൾ ഏഴു ഗ്രാം ഭാരം കുറവാണ്. നിയോ നാറ്റൽ ഐസിയുവിൽ നിന്ന് സേബി ഗ്രാജ്വേഷൻ തൊപ്പിയൊക്കെ അണിഞ്ഞാണ് വീട്ടിലേക്ക് മടങ്ങിയത്. Content Highlights: World's tiniest surviving baby born in California


from mathrubhumi.latestnews.rssfeed http://bit.ly/2YSFcgP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages