പാര്‍ട്ടി ഭരണഘടന ആയുധമാക്കി പി.ജെ:ചിലര്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ്.കെ മാണി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

പാര്‍ട്ടി ഭരണഘടന ആയുധമാക്കി പി.ജെ:ചിലര്‍ പാര്‍ട്ടിയെ നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ജോസ്.കെ മാണി

കോട്ടയം:കേരളാ കോൺഗ്രസിൽ അധികാരത്തർക്കം തുടരുന്നു. ചെയർമാന്റെ അഭാവത്തിൽ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാൻ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോടു പറഞ്ഞു. മരണം,രാജി, പുറത്താക്കൽ തുടങ്ങിയ കാരണങ്ങൾ കൊണ്ട് ചെയർമാൻ സ്ഥാനത്ത് ഒഴിവു വരികയാണെങ്കിൽ ഓരോ തലത്തിലെയും കമ്മറ്റികൾ ചേർന്ന്സമവായത്തിലെത്തിച്ചേർന്ന ശേഷം ഒഴിവു നികത്താമെന്നും കേരളാ കോൺഗ്രസ് എമ്മിന്റെ ഭരണഘടന ഉദ്ധരിച്ച് ജോസഫ് പറഞ്ഞു. അല്ലാതെസംസ്ഥാന കമ്മറ്റിയിൽ വോട്ടെടുപ്പ് നടത്തിയല്ല ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മറ്റി ചേർന്നു വേണം ചെയർമാനെ തിരഞ്ഞെടുക്കേണ്ടതെന്ന വാദം നേരത്തെ ജോസ് കെ മാണി വിഭാഗം ഉയർത്തിയിരുന്നു. പാർലമെന്ററി പാർട്ടി നേതാവിനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. കെ എം മാണിയായിരുന്നു പാർലമെന്ററി പാർട്ടി ലീഡർ. ഞാൻ ഡെപ്യൂട്ടി ലീഡർ. പാർലമെന്ററി പാർട്ടി ലീഡറുടെ നിര്യാണത്തെ തുടർന്ന് ആ സ്ഥാനത്ത് ഡെപ്യൂട്ടി പാർലമെന്ററി പാർട്ടി ലീഡർ എത്തുമെന്ന് ആർക്കാണ് അറിയാത്തതെന്നും അദ്ദേഹം പറഞ്ഞു. ഇതിനു വിരുദ്ധമായ നടപടിയാണ് നിയമസഭാ സ്പീക്കർക്ക് റോഷി അഗസ്റ്റിൻ കത്തുനൽകിയതിനെ സൂചിപ്പിച്ച് ജോസഫ് പറഞ്ഞു. കേരളാ കോൺഗ്രസ് എമ്മിന്റെ ചെയർമാൻ പി ജെ ജോസഫാണെന്ന് കാണിച്ച് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയി എബ്രഹാം കത്ത് നൽകിയിരുന്നു. എന്നാൽ അങ്ങനെയൊരു കത്തില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. വിഷയത്തിലെ ജോസ് കെ മാണിയുടെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോൾ, അങ്ങനെയാണെങ്കിൽ കത്ത് ഇല്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അതേസമയം ചിലരുടെ സ്വാർഥ താൽപര്യങ്ങൾക്കു വേണ്ടി പാർട്ടിയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. കെ എം മാണി കെട്ടിപ്പടുത്ത പാർട്ടിയെ തകർക്കാൻ അനുവദിക്കില്ല. സംസ്ഥാന കമ്മറ്റി വിളിച്ചു ചേർത്ത് ചെയർമാനെ തിരിഞ്ഞെടുക്കുകയാണ് പാർട്ടിയുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. content highlights:p j joseph on selection of kerala congress m chairman


from mathrubhumi.latestnews.rssfeed http://bit.ly/2HK9Kvo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages