ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ചാവേറാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

ബുദ്ധപൂര്‍ണിമ ദിനത്തില്‍ ബംഗാളിലും ബംഗ്ലാദേശിലും ചാവേറാക്രമണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ബുദ്ധപൂർണിമ ദിനത്തിൽ പശ്ചിമ ബംഗാളിലും ബംഗ്ലാദേശിലും ചാവേർ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ഇസ്ലാമിക് സ്റ്റേറ്റ്, ജമാഅത്ത്-ഉൾമുജാഹിദീൻ ബംഗ്ലാദേശ് എന്നീ ഭീകരസംഘടനകൾ ചാവേർ ആക്രമണത്തിന് പദ്ധതിയിടുന്നുവെന്നാണ് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പ്. ബുദ്ധമത ക്ഷേത്രത്തിലോ ഹിന്ദു ക്ഷേത്രത്തിലോ ഗർഭിണിയായ സ്ത്രീയുടെ വേഷത്തിലെത്തി ആക്രമണം നടത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. ഭീഷണിയെത്തുടർന്ന് ബംഗാളിൽഹിന്ദു- ബുദ്ധ ക്ഷേത്രങ്ങൾക്ക് സുരക്ഷ ശക്തിപ്പെടുത്തി. ഞായറാഴ്ചയാണ് ബുദ്ധപൂർണിമ. രണ്ടാഴ്ച മുമ്പ് ഐഎസ് അനുകൂല ടെലഗ്രാം ഗ്രൂപ്പിൽ ബംഗാളിനെ ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം വന്നിരുന്നു. ഇത് പരിഗണിച്ചാണ് സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സമാനമായ മുന്നറിയിപ്പ് ശ്രീലങ്കയ്ക്കും ലഭിച്ചതായിരുന്നുവെന്നും എന്നാൽ ശ്രീലങ്കഅത് അവഗണിക്കുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്. Content Highlights:IB warns Suicide attack on Bengal in Budha poornima


from mathrubhumi.latestnews.rssfeed http://bit.ly/2WBu6vV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages