തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് ഡോക്ടര്‍മാര്‍

തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് പരിശോധനാ റിപ്പോർട്ട്. തൃശ്ശൂർ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ആരോഗ്യക്ഷമതാ പരിശോധനയ്ക്ക് ശേഷം തയ്യാറാക്കിയ റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്. റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും. ആനയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ശരീരത്തിൽ മുറിവുകളില്ലെന്നും പരിശോധിച്ച ഡോക്ടർമാർ പറയുന്നു. ആനയ്ക്ക് മദപ്പാടില്ലെന്നും കാഴ്ച ശക്തി പൂർണമായും നഷ്ടപ്പെട്ടിട്ടില്ലെന്നും പരിശോധനാ റിപ്പോർട്ടിലുണ്ട്. പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുവെന്നും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. ഡോ. ഡേവിഡ്, ഡോ. വിവേക്, ഡോ. ബിജു എന്നിവരടങ്ങുന്ന സംഘമാണ് ആരോഗ്യക്ഷമത പരിശോധനടത്തിയത്. പരിശോധന ഒരുമണിക്കൂർ നീണ്ടുനിന്നു. എഴുന്നള്ളിക്കുന്നതിന് തടസ്സമാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ആനയ്ക്കില്ലെന്നും ഡോക്ടർമാർ പറയുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധപരിശോധനയിൽ ബോധ്യപ്പെട്ടാൽ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശ്ശൂർ പൂരത്തിൽ പങ്കെടുക്കാനായേക്കും.തൃശ്ശൂർ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങിൽ മാത്രമായിരിക്കും ആനയെ ഉപയോഗിക്കുക. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട പരാതി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിച്ചിരുന്നു. കളക്ടറുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റിക്ക് ഇതിൽ തീരുമാനമെടുക്കാമെന്നാണ് കോടതി നിർദേശിച്ചത്. ഇതിന് ശേഷമാണ് ആരോഗ്യ ക്ഷമതാ പരിശോധന നടത്താൻ തീരുമാനമെടുത്തത്. ഉത്തരവാദിത്വം ഉടമസ്ഥർക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബര ചടങ്ങിൽ പങ്കെടുപ്പിക്കുന്നതിന്റെ മുഴുവൻ ഉത്തരവാദിത്വവും ആനയുടമസ്ഥരെക്കൊണ്ട് ഏറ്റെടുപ്പിക്കണമെന്ന് നിയമോപദേശം. ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള നിയമപരമായ ഉറപ്പ് ആനയുടമസ്ഥരിൽനിന്ന് എഴുതി വാങ്ങണമെന്നാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ തൃശ്ശൂർ കളക്ടർക്ക് നൽകിയിരിക്കുന്ന നിയമോപദേശം. ആനയെ ചടങ്ങിൽ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കണം. ആളുകളെ സുരക്ഷിത അകലത്തിലേക്ക് മാറ്റിനിർത്തണം. തൃശ്ശൂർ പൂരത്തിന് മുന്നോടിയായി 12 -ന് നടക്കുന്ന പൂരവിളംബരച്ചടങ്ങിൽ മാത്രമായിരിക്കണം പങ്കെടുപ്പിക്കേണ്ടത്. മറ്റുത്സവങ്ങളുടെ കാര്യത്തിൽ ഇതൊരു കീഴ്വഴക്കമായി എടുക്കരുത്. ആന വിരണ്ടോടുന്നതുമൂലമോ മറ്റോ ആർക്കെങ്കിലും ജീവഹാനി ഉണ്ടായാൽ നാട്ടാനപരിപാലന ചട്ടത്തിലെ വ്യവസ്ഥപ്രകാരം വെറ്ററിനറി ഡോക്ടർമാർ ഉൾപ്പെട്ട വിദഗ്ധസംഘം പരിശോധിച്ച് സർട്ടിഫിക്കറ്റ് നൽകിയശേഷമേ മറ്റ് ഉത്സവങ്ങളിൽ പങ്കെടുപ്പിക്കാവൂയെന്നും നിർദേശിച്ചിട്ടുണ്ട്. Content Highlights:Thrissur Pooram 2019, Thechikkottukavu Ramachandran


from mathrubhumi.latestnews.rssfeed http://bit.ly/2He4qyZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages