അമേരിക്കന്‍ യുദ്ധവിമാനങ്ങളും പടക്കപ്പലും ഇറാന് സമീപം; പശ്ചിമേഷ്യ ആശങ്കയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

അമേരിക്കന്‍ യുദ്ധവിമാനങ്ങളും പടക്കപ്പലും ഇറാന് സമീപം; പശ്ചിമേഷ്യ ആശങ്കയില്‍

ടെഹ്റാൻ: ഇറാൻ-അമേരിക്ക സായുധ നീക്കങ്ങളിൽ ആശങ്കയിലായി വീണ്ടും പശ്ചിമേഷ്യ.ഇറാനെ ലക്ഷ്യം വച്ച് അമേരിക്ക യുദ്ധവിമാനങ്ങളെ വിന്യസിച്ചു.എബ്രഹാം ലിങ്കൺ എന്ന പടക്കപ്പൽ അയച്ചതിന് പിന്നാലെയാണ് അമേരിക്കയുടെ പുതിയ നീക്കം. വഷളായിക്കുന്ന ഇറാൻ അമേരിക്ക ബന്ധത്തിൽ ആശങ്ക പരത്തിയാണ് അമേരിക്ക പേർഷ്യൻ ഗൾഫിലേക്ക് ബോംബർ വിമാനങ്ങളെ അയച്ചിരിക്കുന്നത്. ബി 52 ബോംബർ വിമാനങ്ങളാണ് ഇറാന് സമീപത്തായി തമ്പടിക്കുക. ഖത്തറിലെ അൽ ഉബൈദ് വ്യോമ താവളത്തിൽ ബോംബർ വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ അമേരിക്കൻ വ്യോമസേന പുറത്തുവിട്ടു. ഇറാനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ എബ്രഹാം ലിങ്കൺ പടക്കപ്പൽ അമേരിക്ക ഇറാന് സമീപം വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോംബർ വിമാനങ്ങൾ കൂടി ഇറാനെ ലക്ഷ്യം വെച്ച് അമേരിക്ക പശ്ചിമേഷ്യയിലേക്ക് അയച്ചത്. ഒബാമ സർക്കാരും ഇറാൻ ഭരണകൂടവും തമ്മിലുള്ള ആണവകരാറിൽ നിന്ന് ട്രംപ് അധികാരത്തിൽ എത്തിയ ശേഷം അമേരിക്ക ഏകപക്ഷീയമായി പിന്മാറിയിരുന്നു. ഇറാന്റ കൈവശമുള്ള അണുവായുധ ശേഖരം കൂടുതൽ അന്താരാഷ്ട്ര പരിശോധനകൾക്ക് വിധേയമാക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. ഒപ്പം ഇറാൻ സൈന്യത്തിന്റെ ഭാഗമായുള്ള റെവല്യൂഷൻ ഗാർഡിനെ നിരോധിക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ ഇറാൻ തള്ളി. ഇതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇറാനെ സമ്മർദത്തിലാക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നിന്നുള്ള ക്രൂഡ്ഓയിൽ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് അമേരിക്ക ഇന്ത്യ അടക്കമുള്ള രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. content highlights:US sends war aircrafts and ship to Middle East


from mathrubhumi.latestnews.rssfeed http://bit.ly/2E1QaZt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages