വ്യോമസേനാ വിമാനങ്ങളെ സ്വന്തം ടാക്സിപോലെ മോദി ഉപയോഗിച്ചെന്ന് കോൺഗ്രസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 10, 2019

വ്യോമസേനാ വിമാനങ്ങളെ സ്വന്തം ടാക്സിപോലെ മോദി ഉപയോഗിച്ചെന്ന് കോൺഗ്രസ്

ന്യൂഡൽഹി: കുടുംബവുമായുള്ള യാത്രയ്ക്ക് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി യുദ്ധക്കപ്പൽ ഉപയോഗിച്ചെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണത്തിന് അതേനാണയത്തിൽ തിരിച്ചടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രൺദീപ്സിങ് സുർജേവാല. മോദി ടാക്സിപോലെയാണ് വ്യോമസേനയുടെ വിമാനം ഉപയോഗിച്ചതെന്നായിരുന്നു സുർജേവാലയുടെ ആരോപണം. ''മോദിജീ, വിഷയത്തിൽനിന്ന് ശ്രദ്ധതിരിക്കലും കൃത്രിമത്വംകാണിക്കലും മാത്രമാണ് നിങ്ങൾക്കുള്ള അവസാന ആശ്രയം. തിരഞ്ഞെടുപ്പുപ്രചാരണത്തിനുള്ള യാത്രകൾക്ക് വ്യോമസേനാവിമാനം ഉപയോഗിച്ചതിന് 744 രൂപമാത്രം നൽകിയതിലൂടെ ടാക്സി പോലെയാണതിനെ കണക്കാക്കിയതെന്ന് വ്യക്തമായി. നാണകേടുകൊണ്ടാണ് മറ്റുള്ളവർക്കുനേരെ വിരൽചൂണ്ടുന്നത്. നിങ്ങൾതന്നെ ചെയ്ത പാപങ്ങൾ നിങ്ങളെ വേട്ടയാടുകയാണ്'' -സുർജേവാല ട്വിറ്ററിൽ ആരോപിച്ചു. content highlights:You Made Taxis Of IAF Jets, Paying Rs. 744, Congress Tells PM Modi


from mathrubhumi.latestnews.rssfeed http://bit.ly/2YmsCpY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages