ലൈംഗിക പീഡന പരാതികളില്‍ സഭ നടപടിയെടുക്കേണ്ടത് എങ്ങനെ - നിയമാവലി പുറപ്പെടുവിച്ച് മാര്‍പാപ്പ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 10, 2019

ലൈംഗിക പീഡന പരാതികളില്‍ സഭ നടപടിയെടുക്കേണ്ടത് എങ്ങനെ - നിയമാവലി പുറപ്പെടുവിച്ച് മാര്‍പാപ്പ

വത്തിക്കാൻ: പീഡനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാൻ ആഗോളതലത്തിൽനിയമാവലി പുറത്തിറക്കി ഫ്രാൻസിസ് മാർപാപ്പ. അപ്പോസ്തലിക സന്ദേശത്തിലൂടെയാണ്മാർപാപ്പ പുതിയ മാർഗ്ഗ നിർദ്ദേശങ്ങൾ വൈദിക സമൂഹത്തെ അറിയിച്ചിരിക്കുന്നത്. എല്ലാ രൂപതകളും മാർപ്പാപ്പപുറപ്പെടുവിച്ച ഈ നിയമാവലി അനുസരിച്ച് പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ബാധ്യസ്ഥരാണെന്ന് വത്തിക്കാൻ അറിയിച്ചു. അതേസമയം കുമ്പസാര രഹസ്യങ്ങളെ ഈനിയമാവലിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭൂതകാലത്തിലെ കയ്പേറിയ പാഠങ്ങളിൽ നിന്ന് പഠിക്കാൻ സമയമായെന്ന്വ്യക്തമാക്കി കൊണ്ടായിരുന്നു നിയമാവലി പുറപ്പെടുവിച്ചത്. പീഡനങ്ങളെ കുറിച്ച് അറിവോ സംശയമോ ഉള്ളവർ എത്രയും പെട്ടെന്ന് ലഭ്യമായ സംവിധാനങ്ങളും മാർഗ്ഗങ്ങളുമുപയോഗിച്ച് സംഭവം സഭയോട്റിപ്പോർട്ട് ചെയ്യണമെന്നുനിയമാവലിയിൽ എടുത്തു പറയുന്നുണ്ട്. വൈദികരുൾപ്പെട്ട ലൈംഗികപീഡന പരാതികൾ, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക, പരാതികൾ മറച്ചുവെക്കാൻ ശ്രമിക്കുക എന്നിവ റിപ്പോർട്ടു ചെയ്യാനുള്ള സംവിധാനങ്ങൾ എല്ലാ രൂപതകളും 2020 ജൂണിനുള്ളിൽ നടപ്പിലാക്കാൻ ബാധ്യസ്ഥരാണെന്നുംനിയമാവലിയിൽ പറയുന്നു. കുട്ടികളെയും നിസ്സഹായരായവരെയും മാനസികമായും ലൈംഗികമായും പീഡിപ്പിക്കുന്നത് തടയുക എന്നതാണ് നിയമാവലി കൊണ്ട് പ്രധാനമായും ലക്ഷ്യം വെക്കുന്നത്. മാത്രമല്ല കന്യാസ്ത്രീകൾ വൈദികരാൽ ചൂഷണം ചെയ്യപ്പെടുന്നത് തടയുക എന്നതും സഭാധികാരം ഉപയോഗിച്ചുള്ള ലൈംഗിക പീഡനങ്ങളും ചൂഷണങ്ങളും തടയുക എന്നതും നിയമാവലിയുടെ ഉദ്ദേശങ്ങളിൽ പ്രധാനമാണ്. "പരാതികൾ അറിഞ്ഞാൽ ഉടൻ തന്നെ അവ റിപ്പോർട്ട് ചെയ്യണം. പീഡന വിവരം തുറന്നുപറയാൻ ഇരകൾക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആർച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിൻമേൽ അന്വേഷണം 90 ദിവസത്തിനകം പൂർത്തിയാക്കണം. ഇരകൾക്കെതിരെ പ്രതികാര നടപടികൾ പാടില്ല,പരാതി മൂടിവയ്ക്കാൻ ശ്രമിക്കരുത്" എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തിൽ നിർദ്ദേശമുണ്ട്. ലൈംഗിക പീഡന പരാതികളിൻമേൽ കർശന നടപടികൾ സ്വീകരിക്കുമെന്ന്2013ൽ ചുമതലയേറ്റ സമയത്ത് തന്നെ ഫ്രാൻസിസ് മാർപ്പാപ്പ വ്യക്തമാക്കിയിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ മൂടിവച്ചതിന് സഭ മാപ്പ് പറഞ്ഞിരുന്നു. content highlights:First Global Rules for Reporting Abuse by Pop francis


from mathrubhumi.latestnews.rssfeed http://bit.ly/2VqO1kE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages