ഫോനി ഇരുട്ടിലാക്കിയ ഒഡീഷയില്‍ വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

ഫോനി ഇരുട്ടിലാക്കിയ ഒഡീഷയില്‍ വെളിച്ചമെത്തിക്കാന്‍ കെ.എസ്.ഇ.ബി

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റിൽ വൈദ്യുത ലൈനുകൾ തകർന്ന് ഇരുട്ടിലായ ഒഡിഷയിലെ വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കേരള വൈദ്യുതി വകുപ്പ്.കെഎസ്ഇബിഇതിനായി അയച്ച ആദ്യ സംഘം ഒഡീഷയിലെത്തി. ആദ്യഘട്ടത്തിൽ പാലക്കാടുനിന്നുള്ള 30 അംഗ സംഘമാണ് എത്തിയത്. ആകെ 200 പേരുടെസംഘത്തെയാണ് ഒഡീഷയുടെ വൈദ്യുത മേഖലയെ പൂർവ സ്ഥിതിയിലേക്ക് എത്തിക്കാൻ കെ.എസ്.ഇ.ബി ഒഡീഷയിലേക്ക് അയക്കുന്നത്. വ്യാഴാഴ്ചയാണ് പാലക്കാട്ടുനിന്നുള്ള സംഘം പുറപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ ഇവർ ഭുവനേശ്വറിലെത്തി. രണ്ടാംഘട്ടമെന്ന് നിലയിൽ കണ്ണൂരിൽനിന്നുള്ള കെ.എസ്.ഇ.ബി. ജീവനക്കാരുടെ സംഘം ശനിയാഴ്ച പുറപ്പെടും. കണ്ണൂരിൽനിന്നുള്ള 30 അംഗ സംഘം ശനിയാഴ്ച ഉച്ചയ്ക്ക് ഇന്റർസിറ്റി എക്സ്പ്രസ്സിൽ തൃശ്ശൂരിലേക്കും അവിടെനിന്ന് ഷാലിമാർ എക്സ്പ്രസ്സിൽ ഭുവനേശ്വരിലേക്കും തിരിക്കും. മറ്റ് ജില്ലകളിലെ ജീവനക്കാരും അടുത്ത ദിവസങ്ങളിൽ ഒഡിഷയിലേക്ക് പോകും. ഫോനി ചുഴലിക്കാറ്റിനെതുടർന്ന് ഒന്നരലക്ഷത്തോളം പോസ്റ്റുകളാണ് ഒഡീഷയിൽ തകർന്നുവീണിരിക്കുന്നത്. ഒരാഴ്ചയായിട്ടും നഗരപ്രദേശങ്ങളിൽപോലും വൈദ്യുതിയെത്തിക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിലാണ് സന്നദ്ധ ദൗത്യമെന്ന നിലയിൽ കെഎസ്ഇബി വിദഗ്ദ സംഘത്തെ അയക്കുന്നത്. 20 ദിവസത്തെ പ്രവർത്തനങ്ങളാണ് ആദ്യഘട്ടത്തിൽ വിദഗ്ധസംഘം ആസൂത്രണം ചെയ്തിരിക്കുന്നത്. കരാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരടങ്ങുന്നതാണ് കെഎസ്ഇബി സംഘം. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശാനുസരണമാണ് 200 അംഗങ്ങളടങ്ങുന്ന കേരളത്തിന്റെ പ്രത്യേക ദൗത്യസേന ഒഡിഷയിലേക്ക് പോകുന്നത്. ഇതിന് പുറമെ കേരളം ഒഡീഷയ്ക്ക് 10 കോടി രൂപയും നൽകുന്നുണ്ട്. മുമ്പ് തമിഴ്നാട്ടിൽ ഗജ ചുഴലിക്കാറ്റ് വീശിയപ്പോൾ തമിഴ്നാടിനെ സഹായിക്കാൻ കെഎസ്ഇബി സംഘത്തെ സർക്കാർ അയച്ചിരുന്നു. Content Highlights:Cyclone Fani, KSEB, Spacial Team reached Odisha


from mathrubhumi.latestnews.rssfeed http://bit.ly/2WAConF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages