അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 16, 2019

അധ്യാപകന്‍ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാര്‍ഥികള്‍

കോഴിക്കോട്: മുക്കം നീലേശ്വരം സർക്കാർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപകൻ പ്ലസ് ടു പരീക്ഷ എഴുതിയ സംഭവത്തിൽ വീണ്ടും പരീക്ഷയൈഴുതാൻ വിദ്യാർഥികളുടെ തീരുമാനം. ആദ്യം പരീക്ഷ എഴുതില്ലെന്ന് പറഞ്ഞിരുന്നുവെങ്കിലും വിദ്യാർഥികൾ അധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പ് അധികൃതരുടെയും നിർബന്ധത്തിനു വഴങ്ങി ബുധനാഴ്ച പരീക്ഷ എഴുതാൻ വീണ്ടും അപേക്ഷ നൽകി. സേ പരീക്ഷയോടൊപ്പം പ്രത്യേക സംവിധാനത്തോടും സൗകര്യത്തോടും കൂടിയാണ് ഫലം തടയപ്പെട്ട രണ്ടു പേരുടെയും പരീക്ഷ നടക്കുക. ഇക്കാര്യം വിദ്യാർഥികളുടെ മൊഴിയെടുക്കവെ ഉറപ്പുനൽകിയിരുന്നു. ഹയർ സെക്കൻഡറി വിഭാഗം ജോ. ഡയറക്ടർ ഡോ. എസ്എസ്. വിവേകാനന്ദൻ, റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുല കൃഷ്ണൻ,എക്കൗണ്ടിംഗ് ഓഫീസർ സീന, സൂപ്രണ്ട് അപർണ്ണ എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസമായിരുന്നു വിദ്യാർഥികളുടെ മൊഴിയെടുത്തത്. ഈ വർഷം തന്നെ കോളജ് പ്രവേശനത്തിന് അപേക്ഷ നൽകാനുള്ള അവസരം ഉൾപ്പെടെ നഷ്ടപ്പെടുകയില്ലെന്നഅധ്യാപകരുടെയും വിദ്യഭ്യാസ വകുപ്പിന്റെയും ഉറപ്പിന്മേലാണ് കുട്ടികൾ വീണ്ടും പരീക്ഷയെഴുതുന്നതിന് രക്ഷിതാക്കളും സമ്മതം മൂളിയത്. അധ്യാപകൻ പൂർണ്ണമായും പരീക്ഷ എഴുതിയപ്ലസ് ടുസയൻസ് വിഭാഗത്തിലേയും കൊമേഴ്സ് വിഭാഗത്തിലേയും ഓരോ കുട്ടികളാണ് വീണ്ടും പരീക്ഷ എഴുതുന്നത്. ജൂൺ 10-ന് സേ പരീക്ഷയോടൊപ്പമാകും ഇവരുടെ പരീക്ഷ നടക്കുക. അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകൻ എഴുതിയ ഉത്തരകടലാസ് പോലീസ് കസ്റ്റഡിയിലെടുക്കും. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശം തിരുവനന്തപുരത്തെ പരീക്ഷാഭവനിലാണ് ഇവയുള്ളത്. ഉത്തരകടലാസും മറ്റും കസ്റ്റഡിയിലെടുക്കുന്നതിന് പിന്നാലെ കേസിലെ പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുക്കുന്ന ഉത്തരകടലാസുകൾ ഫോറൻസിക് പരിശോധനയ്ക്കായി അയക്കും. പരീക്ഷ എഴുതിയത് വിദ്യാർഥികളുടെ കൈപ്പടയിലല്ലെന്നും അധ്യാപകരുടേതാണെന്നും കണ്ടെത്തുന്നതിന് വേണ്ടിയാണ് ഫോറൻസിക് പരിശോധന നടത്തുക. പരീക്ഷ എഴുതിയ നിഷാദ് വി. മുഹമ്മദ്, സ്കൂൾ പ്രിൻസിപ്പൽ കെ. റസിയ, പരീക്ഷാ ഡെപ്യൂട്ടി ചീഫ് പി.കെ ഫൈസൽ എന്നിവർ ഒളിവിലാണിപ്പോൾ. അതേ സമയം അധ്യാപകൻ നിഷാദ് വി. മുഹമ്മദ് ബുധനാഴ്ച മുൻകൂർ ജാമ്യാപേക്ഷ നൽകി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അഭിഭാഷകൻ മുഖേന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. content highlights:students ready to rewrite exam , in teacher writing exam for student case


from mathrubhumi.latestnews.rssfeed http://bit.ly/2HmufhH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages