ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിക്കാനാവില്ല -തന്ത്രിസമാജം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 7, 2019

ഷർട്ട് ധരിച്ച് ക്ഷേത്രപ്രവേശനം അനുവദിക്കാനാവില്ല -തന്ത്രിസമാജം

കണ്ണൂർ: ക്ഷേത്രത്തിനകത്ത് കുപ്പായമിട്ട് പുരുഷൻമന്മാർക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന് തന്ത്രിസമാജം. ഇതുസംബന്ധിച്ച് അഖിലകേരള തന്ത്രിസമാജം ഉത്തരമേഖലാ കമ്മിറ്റി തയ്യാറാക്കിയ കുറിപ്പ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർമാർക്ക് അയച്ചുകൊടുത്തു. കുപ്പായം ധരിച്ച് പുരുഷന്മാർക്ക് ക്ഷേത്രത്തിലും ശ്രീകോവിലിലും പ്രവേശിക്കാൻ അനുവാദം വേണമെന്ന് തൃശ്ശൂർ സ്വദേശി കെ.ജി. അഭിലാഷ് വകുപ്പുമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. നിവേദനം തിരുവിതാംകൂർ, കൊച്ചി, മലബാർ, ഗുരുവായൂർ ദേവസ്വം ബോർഡുകൾക്ക് സർക്കാർ കൈമാറി. വിഷയത്തിൽ തന്ത്രിമാരുടെ അഭിപ്രായം ക്ഷേത്രഭരണാധികാരികൾ മുഖേന ശേഖരിച്ച് റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടു. തുടർന്നാണ് തന്ത്രിസമാജം യോഗം ചേർന്ന് തീരുമാനമെടുത്തത്. ക്ഷേത്രചിട്ടകൾക്കും ആചാരങ്ങൾക്കും തന്ത്രശാസ്ത്ര താത്പര്യങ്ങൾക്കും വിരുദ്ധമായ സമീപനം ദേവചൈതന്യ ലോപത്തിന് ഇടയാക്കുമെന്ന് സെക്രട്ടറി പുടയൂർ ജയനാരായണൻ നമ്പൂതിരിപ്പാട് പറഞ്ഞു. 2018 ഒക്ടോബറിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിവേദനം ലഭിച്ചത്. content highlights::temples require men not to wear shirts


from mathrubhumi.latestnews.rssfeed http://bit.ly/2V7aDSa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages