യു.പി.എ ഭരണകാലത്ത് രണ്ട് ഭീകരവാദികളെ ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പി ചിദംബരം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

യു.പി.എ ഭരണകാലത്ത് രണ്ട് ഭീകരവാദികളെ ആഗോള ഭീകരരായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് പി ചിദംബരം

ന്യൂഡൽഹി: മസൂദ് അസർ വിഷയത്തിൽ ബി.ജെ.പിക്കെതിരെ വിമർശവുമായി കോൺഗ്രസ് നേതാവ് പി. ചിദംബരം. ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ബിജെപി സർക്കാർ നടത്തിയ നീക്കങ്ങളെ തുടർന്നാണെന്ന പ്രധാനമന്ത്രി മോദിയുടെ അവകാശവാദത്തെ അദ്ദേഹം തള്ളി. കോൺഗ്രസ് ഇതുസംബന്ധിച്ച നീക്കങ്ങൾ പത്ത് വർഷം മുമ്പേ നടത്തിയിരുന്നുവെന്ന് ചിദംബരം വാർത്താ സമ്മേളനത്തിൽ അവകാശപ്പെട്ടു. P Chidambaram, Congress: Who got Hafiz Saeed named as a global terrorist? Have you forgotten Lakhvi? Two people were named as global terrorists when Congress was in power, Masood Azhar is not the first person. https://t.co/YERiKDuAMj — ANI (@ANI) May 4, 2019 ആഗോള ഭീകരനായിപ്രഖ്യാപിക്കപ്പെടുന്ന ആദ്യ ഭീകരവാദിയല്ല മസൂദ് അസ്ഹർ. ലഷ്കർ ഇ തൊയ്ബ സ്ഥാപകൻ ഹാഫിസ് സയീദ്, ഭീകരവാദി സക്കിയുർ റഹ്മാൻ ലഖ്വി എന്നിവരെ യു.പി.എ ഭരണകാലത്താണ് ആഗോള ഭീകരരായി പ്രഖ്യാപിച്ചത് എന്നകാര്യം പ്രധാനമന്ത്രി മോദി മറക്കരുത്. കോൺഗ്രസ് അധികാരത്തിലിരുന്ന സമയത്ത് രണ്ട് ഭീകരവാദി നേതാക്കളെയാണ് ആഗോള ഭീകരരായി പ്രഖ്യാപിച്ചത്. മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള നീക്കങ്ങൾ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ 2009 ൽ തന്നെ തുടങ്ങിവച്ചതാണ്. പത്ത് വർഷത്തിനുശേഷം നടപടിക്രമങ്ങൾ പൂർത്തിയായി. കഥയുടെ അവസാന ഭാഗത്തെപ്പറ്റി മാത്രമാണ് മോദി പറയുന്നത്. 1999 ൽ മസൂദ് അസ്ഹർ എവിടെ ആയിരുന്നു ? ആ ഭീകരവാദി ഇന്ത്യയിലെ ജയിലിലായിരുന്നു. മസൂദ് അസ്ഹറിനെ മോചിപ്പിച്ചത് ആരാണ് ? പ്രത്യേക പരിഗണന നൽകിയ വിമാനത്തിൽ കൊണ്ടുപോയത് ആരാണ് ? - ചിദംബരം വാർത്താ സമ്മേളനത്തിൽ ആരാഞ്ഞു. Content highlights:Global terrorist, Masood Azhar, UPA, P Chidambaram


from mathrubhumi.latestnews.rssfeed http://bit.ly/2J29sSj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages