തൃശ്ശൂര്‍ പൂരം മാറ്റമില്ലാതെ നടക്കും, സുരക്ഷ ശക്തമാക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

തൃശ്ശൂര്‍ പൂരം മാറ്റമില്ലാതെ നടക്കും, സുരക്ഷ ശക്തമാക്കും

തൃശ്ശൂർ: ശ്രീലങ്കൻ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ തൃശ്ശൂർ പൂരത്തിന് സുരക്ഷ ശക്തമാക്കും. സുരക്ഷയ്ക്കായി കൂടുതൽ പോലീസിനെ നിയോഗിക്കും. പൂരത്തിന് ഓലപ്പടക്കം ഉപയോഗിക്കുന്നത് സുപ്രീം കോടതി വിധിക്കനുസരിച്ചായിരിക്കുമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. തൃശ്ശൂർ പൂരത്തിന്റെ മുഴുവൻ ചടങ്ങുകളും മാറ്റമില്ലാതെ ഇത്തവണയും നടക്കുമെന്നും അദ്ദേഹം പറഞ്ഞു. പൂരവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സിസിടിവി ക്യാമറകൾ കൂടുതൽ സ്ഥാപിക്കും. പൂരം കാണാനെത്തുന്നവർ ഹാൻഡ് ബാഗ്, തോൾ ബാഗ് എന്നിവയുമായി വരുന്നത് പരമാവധി ഒഴിവാക്കണമെന്നും മന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. പൂരം വെടിക്കെട്ട് സുഗമമായി നടത്താനാവശ്യമായ എല്ലാ ഒരുക്കങ്ങളും സമയബന്ധിതമായി പൂർത്തിയാക്കിയിട്ടുണ്ട്. വെടിക്കെട്ട് മാറ്റമില്ലാതെ നടക്കും. എന്നാൽ വെടിക്കെട്ടിൽ ഓലപ്പടക്കം ഉപയോഗിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയിൽ ഇരിക്കുന്ന കേസിലെ തീരുമാനം അനുസരിച്ചാകും മുന്നോട്ടു പോകുക. Content Highlights:Thrissur Pooram conduct without changing, security will tighten


from mathrubhumi.latestnews.rssfeed http://bit.ly/2LoDVfp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages