തിരഞ്ഞെടുപ്പ് റാലിക്കിടെ അരവിന്ദ് കെജ്‌രിവാളിനെ യുവാവ് മര്‍ദ്ദിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

തിരഞ്ഞെടുപ്പ് റാലിക്കിടെ അരവിന്ദ് കെജ്‌രിവാളിനെ യുവാവ് മര്‍ദ്ദിച്ചു

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ യുവാവ് മർദ്ദിച്ചു. പ്രചാരണ വാഹനത്തിൽ കയറി യുവാവ് ചെരിപ്പുകൊണ്ട് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. മോട്ടി നഗർ പ്രദേശത്ത് പ്രചാരണം നടത്തുന്നതിനിടെയാണിത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ എ.എൻ.ഐ വാർത്താ ഏജൻസി പുറത്തുവിട്ടു. സ്ഥാനാർഥികൾക്കൊപ്പം തുറന്ന ജീപ്പിൽ പ്രചാരണം നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ജനക്കൂട്ടത്തിനിടയിൽനിന്ന് വാഹനത്തിലേക്ക് കയറിയ യുവാവ് അദ്ദേഹത്തിന്റെ മുഖത്തടിച്ചു. ആം ആദ്മി പാർട്ടി പ്രവർത്തകർ അക്രമിയെ പിടികൂടി മർദ്ദിച്ചുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുവാവിനെ പോലീസ് ചോദ്യംചെയ്ത് വരികയാണ്. പ്രതിപക്ഷം സ്പോൺസർ ചെയ്ത ആക്രമണമാണ് നടന്നതെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി കെജ്രിവാളിന്റെ സുരക്ഷ ഉറപ്പാക്കുന്നതിൽ വീണ്ടും വീഴ്ച പറ്റിയിരിക്കുന്നുവെന്ന് അവർ ആരോപിച്ചു. ആക്രമണത്തെ അപലപിക്കുന്നു. ഇത്തരംനീക്കങ്ങളിലൂടെ പാർട്ടിയുടെ മുന്നേറ്റം തടയാനാകില്ലെന്നുംഎ.എ.പി നേതൃത്വം ട്വീറ്റ് ചെയ്തു. #WATCH: A man slaps Delhi Chief Minister Arvind Kejriwal during his roadshow in Moti Nagar area. (Note: Abusive language) pic.twitter.com/laDndqOSL4 — ANI (@ANI) May 4, 2019 Content Highlights:Man slaps Aravind Kejriwal, Delhi CM, LS polls


from mathrubhumi.latestnews.rssfeed http://bit.ly/2VHfHB7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages