റെക്കോഡിന് ഒരു പോയിന്റ് അരികെ നിഹാല്‍ സരിന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

റെക്കോഡിന് ഒരു പോയിന്റ് അരികെ നിഹാല്‍ സരിന്‍

തൃശ്ശൂർ: ചെസ് ചാമ്പ്യൻ ഗ്രാന്റ് മാസ്റ്റർ നിഹാൽ സരിൻ നീക്കിയ കരുക്കൾ വിജയത്തിന്റെ കൈയെത്തും ദൂരത്താണ്. ചെസിൽ 2600 എലോ റേറ്റിങ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനാകാൻ നിഹാൽ സരിന് ഒരു മത്സരംകൂടി കാത്തിരിക്കണം. സ്വീഡനിലെ മൽമോയിൽ ആരംഭിച്ച സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിലെ ആദ്യമത്സരം സമനിലയിൽ അവസാനിച്ചു. ഇതാണ് നിഹാലിന്റെ സ്വപ്നനേട്ടം വൈകുന്നതിന് കാരണമായത്. യൂറോപ്യൻ ചാമ്പ്യൻ ഇവാൻ സരിച്ചുമായുള്ള മത്സരമാണ് സമനിലയിൽ അവസാനിച്ചത്. ലൈവ് റേറ്റിങ്ങിൽ 1.3 പോയിന്റുകൂടി റേറ്റിങ് ഉയർന്നെങ്കിലും 2600 തികയാൻ ഒരു പോയിന്റുകൂടി വേണം. അതിന് അടുത്ത കളികൂടി വേണം. ചെസിൽ 2600 എലോ പോയിന്റ് പിന്നിട്ട പ്രായം കുറഞ്ഞ ഇന്ത്യൻതാരമെന്ന റെക്കോഡ് പരിമർജൻ നേഗിയുടേതാണ്. 15 വയസ്സും 11 മാസവുമുള്ളപ്പോഴായിരുന്നു നേഗിയുടെ നേട്ടം. ലോക റെക്കോഡ് ചൈനീസ് ഗ്രാൻഡ്മാസ്റ്റർ വേയ് യീ 14 വയസ്സും നാലുമാസവുമുള്ളപ്പോൾ നേടിയെടുത്തു. സീഗ്മാൻ ആൻഡ് കോ ടൂർണമെന്റിൽ മത്സരിക്കാനിറങ്ങിയ നിഹാലിന് പ്രായം 14 വയസ്സും 10 മാസവും. എലോ റേറ്റിങ് 2598ൽ. ആദ്യറൗണ്ടിലെ സമനിലയോടെ ലൈവ് റേറ്റിങ്ങിൽ 1.3 പോയിന്റിന്റെ വർധനയാണുണ്ടായത്. രണ്ടാം റൗണ്ടിൽ സമനിലയോ വിജയമോ നേടിയാൽ 2600 കടക്കാനാകും. രണ്ടാം റൗണ്ടിൽ ജർമൻ ഗ്രാൻഡ്മാസ്റ്റർ ലിവിയു ഡയത്തറുമായാണ് നിഹാലിന്റെ മത്സരം. മത്സരം കഴിഞ്ഞാലും ഫിഡെയുടെ ഔദ്യോഗികപ്രഖ്യാപനത്തിനായി ടൂർണമെന്റ് കഴിയുംവരെ കാത്തിരിക്കേണ്ടിവരും. Content Higlights: Nihal Sarin is training his sight to become the youngest Indian to break the 2600 rating barrier


from mathrubhumi.latestnews.rssfeed http://bit.ly/2ZYb9FO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages