പ്രധാനമന്ത്രി മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

പ്രധാനമന്ത്രി മോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ചിറ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീൻചിറ്റ്. ഗുജറാത്തിലെ പഠാനിൽ അദ്ദേഹം നടത്തിയ പ്രസംഗത്തിൽ മാതൃകാ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് കമ്മീഷൻ കണ്ടെത്തി. വ്യോമസേനാംഗം അഭിനന്ദൻ വർത്തമനെ പാകിസ്താനിൽനിന്ന് തിരിച്ചെത്തിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമാണ് പരാതിക്ക് ഇടയാക്കിയത്. പാകിസ്താനെ മുൾമുനയിൽ നിർത്തിയാണ് അഭിനന്ദനെ തിരിച്ചെത്തിച്ചതെന്ന് പ്രധാനമന്ത്രി അവകാശപ്പെുവെന്നാണ് പരാതി ഉയർന്നതെന്ന് പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ഇതോടെ പ്രധാനമന്ത്രി മോദിക്കെതിരെ ഉയർന്ന ആറ് പരാതികളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അദ്ദേഹത്തിന് ക്ലീൻചിറ്റ് നൽകുന്നത്. ഉത്തർപ്രദേശിലെ വാരണാസിയിലും മഹാരാഷ്ട്രയിലെ നന്ദേദിലും പ്രധാനമന്ത്രി നടത്തിയ പ്രസംഗങ്ങളിൽ പെരുമാറ്റച്ചട്ട ലംഘനമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. Content Highlights:PM Narendra Modi, Clean chit, Election Commission


from mathrubhumi.latestnews.rssfeed http://bit.ly/2VJAILp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages