യൂറോപ്യന്‍ പരിചാരികയെ കൊണ്ടുവരാന്‍ നെഹ്‌റു സൈനിക വിമാനം ഉപയോഗിച്ചുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

യൂറോപ്യന്‍ പരിചാരികയെ കൊണ്ടുവരാന്‍ നെഹ്‌റു സൈനിക വിമാനം ഉപയോഗിച്ചുവെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡൽഹി: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി നാവികസേനയുടെ യുദ്ധക്കപ്പൽ ഐ എൻ എസ് വിരാടിൽ കുടുംബത്തോടൊപ്പം ഉല്ലാസയാത്ര നടത്തിയെന്നനരേന്ദ്ര മോദിയുടെ ആരോപണത്തിനു പിന്നാലെ ജവഹർലാൽ നെഹ്റുവിനെതിരെ ആരോപണവുമായി ബി ജെ പി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ട്വിറ്ററിലൂടെയാണ് സ്വാമിയുടെ പ്രതികരണം. യൂറോപ്യൻ പരിചാരികമാരിൽ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വ്യോമസേനയുടെ വിമാനം അയക്കാൻ നെഹ്റു ആവശ്യപ്പെട്ട കാര്യമാണ് രാജീവിനെതിരായ മോദിയുടെ ആരോപണം തന്നെ ഓർമിപ്പിക്കുന്നതെന്ന് സ്വാമിപറഞ്ഞു. ഐ എൻ എസ് വിരാട് ദുരുപയോഗം ചെയ്തെന്ന നരേന്ദ്ര മോദിയുടെ പരാമർശം എന്നെ ഓർമിപ്പിക്കുന്നത്, എന്റെ ഭാര്യാപിതാവ് ജെ ഡി കപാഡിയ ഐ സി എസ് 1950കളിൽ പ്രതിരോധ സെക്രട്ടറിയായിരുന്ന സമയത്ത് നെഹ്റുവിന്റെ യൂറോപ്യൻ പരിചാരികമാരിൽ ഒരാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ വ്യോമസനയുടെ വിമാനം വിട്ടുനൽകാൻ വിസമ്മതിച്ച സംഭവമാണ്. തീർച്ചയായും അദ്ദേഹം സ്ഥലംമാറ്റത്തിന് വിധേയനായി. അടുത്ത സെക്രട്ടറി നിർദേശം അംഗീകരിച്ചു. അങ്ങിനെ പതനം ആരംഭിച്ചു-സുബ്രഹ്മണ്യൻ സ്വാമിട്വിറ്ററിൽ കുറിച്ചു. Image courtesy: Twitter/@Swamy39 content highlights:Subramanian Swamy,Jawaharlal Nehru,rajiv gandhi, ins virat, narendra modi


from mathrubhumi.latestnews.rssfeed http://bit.ly/2JsYTaq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages