ന്യൂഡൽഹി: മലേഗാവ് സ്ഫോടനക്കേസ് പ്രതിയും ഭോപ്പാൽ ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ സാധ്വി പ്രജ്ഞ സിങ് താക്കൂറിന് വെരിഫൈഡ് അക്കൗണ്ട് നൽകിയതിന് ട്വിറ്ററിനെതിരെ രൂക്ഷവിമർശനവുമായി പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ട് നേതാവ് മെഹബൂബ മുഫ്തി. ട്വിറ്റർ ഇന്ത്യ സാധ്വി പ്രജ്ഞയ്ക്ക് വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് നൽകിയിരിക്കുന്നു. തീവ്രവാദക്കേസ് പ്രതിയ്ക്ക് വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കാൻ ഒരിടം കിട്ടിയിരിക്കുന്നുവെന്നത് പരിഹാസ്യമാണ്. ഗോഡ്സേ ജീവിച്ചിരിപ്പില്ലാത്തതിന് ദൈവത്തിന് നന്ദി. മെഹബൂബ മുഫ്തി ട്വിറ്ററിൽ കുറിച്ചു.വെരിഫൈഡ് അക്കൗണ്ടിന്റെ ഒരു ചിത്രവും അവർ പങ്കുവെച്ചിട്ടുണ്ട്. 2007 ലെ മലേഗാവ് സ്ഫോടനക്കേസ് പ്രതിയായ സാധ്വി ഇപ്പോൾ ജാമ്യത്തിലിറങ്ങിയതാണ്. അടുത്തിടെ ബിജെപിയിൽ അംഗത്വമെടുത്ത സാധ്വി കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങിനെതിരെയാണ് ഭോപ്പാലിൽ മത്സരിക്കുന്നത്. മെഹ്ബൂബ മുഫ്തി സാധ്വി പ്രജ്ഞയ്ക്കെതിരെ ട്വിറ്ററിൽ വിമർശനം നടത്തുന്നത് ഇത് ആദ്യമല്ല. നേരത്തെ ബിജെപി സാധ്വി പ്രജ്ഞയെ ഭോപ്പാലിൽമത്സരിക്കാൻ തീരുമാനിച്ചപ്പോഴും മുഫ്തി രംഗത്തെത്തിയിരുന്നു. Content Highlights:Mehbooba Mufti hits out at Twitter India Sadhvi Pragyas verified account
from mathrubhumi.latestnews.rssfeed http://bit.ly/2vJv1i7
via
IFTTT
No comments:
Post a Comment