ചൈനയോ കൊറിയയോ ആകില്ല,ബ്രസീലിനേപ്പോലെ ഇന്ത്യയും സാമ്പത്തിക മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

ചൈനയോ കൊറിയയോ ആകില്ല,ബ്രസീലിനേപ്പോലെ ഇന്ത്യയും സാമ്പത്തിക മുരടിപ്പിലേക്കെന്ന് മുന്നറിയിപ്പ്

ന്യൂഡൽഹി: ഇന്ത്യൻ സമ്പദ്വ്യവസ്ഥ ഘടനാപരമായ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നുവെന്ന മുന്നറിയിപ്പുമായി പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശ സമിതി അംഗം. ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് നേരിടേണ്ടി വന്ന തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധനായ റഥിൻ റോയ് പറയുന്നത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാൻസ് ആൻഡ് പോളിസിയുടെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയുടെ വേഗം കുറയുന്നുവെന്നുള്ള ആശങ്കകൾ ഉയർന്നു തുടങ്ങിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സാമ്പത്തികോപദേശക സമിതി അംഗം കൂടിയായ ഒരാൾ ഇന്ത്യയിൽ ഒരു പ്രതിസന്ധി പ്രവചിച്ച് രംഗത്ത് വന്നത്. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിസന്ധികൾ കരുതുന്നതിലും ആഴത്തിലുള്ളതാണെന്ന് റഥിൻ റോയ് വിശദീകരിക്കുന്നു. ഘടനാപരമായ തളർച്ചയിലേക്കാണ് നമ്മൾ പൊയ്ക്കൊണ്ടിരിക്കുന്നത്. ഇതൊരു മുന്നറിയിപ്പാണ്. 1991 മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർന്നുകൊണ്ടിരുന്നത് കയറ്റുമതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നില്ല. പകരം ഇന്ത്യൻ ജനസംഖ്യയിലെ 10 കോടിയോളം വരുന്ന ആളുകളുടെ ഉപഭോഗത്തെ ആശ്രയിച്ചാണ് സമ്പദ് ഘടന വളർന്നുകൊണ്ടിരുന്നത്. ഈ സാധ്യതയുടെ പരമാവധിയിലെത്തി നിൽക്കുകയാണ് ഇപ്പോഴെന്നും റഥിൻ റോയ് പറയുന്നു. ഈ പ്രതിസന്ധി സൂചിപ്പിക്കുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളുടേതു പോലാകുകയില്ല, പകരംഒരു ബ്രസീലോ ദക്ഷിണാഫ്രിക്കയോ ആയി മാറുമെന്നുമാണെന്നുംറഥിൻ റോയ് പറയുന്നു. സാമ്പത്തിക വളർച്ച ഒരു നിശ്ചിത ഘട്ടത്തിലെത്തുമ്പോൾമുരടിപ്പ് നേരിടേണ്ടി വരുന്ന സാമ്പത്തികാവസ്ഥയിലേക്കാണ് ഇന്ത്യ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന മുന്നറിയിപ്പാണ് റഥിൻ റോയി പങ്കുവയ്ക്കുന്നത്. സാമ്പത്തിക വിദഗ്ധർ ഈ പ്രതിസന്ധിയെ മിഡിൽ ഇൻകം ട്രാപ്പ് ( middle-income trap) എന്നാണ് വിശേഷിപ്പിക്കുന്നത്. ജനസംഖ്യയിൽ നല്ലൊരു ശതമാനം ഇപ്പോഴും ദാരിദ്ര്യത്തിൽ തുടരുന്ന ഒരു രാജ്യമെന്ന നിലയ്ക്ക് ഈ പ്രതിസന്ധി ഇന്ത്യയ്ക്ക് നേരിട്ടേ മതിയാകു. ഇത് രാജ്യത്തെകുറ്റകൃത്യങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്നും റഥിൻ റോയ് പറയുന്നു. പല രാജ്യങ്ങളും മിഡിൽ ഇൻകം ട്രാപ്പ് എന്ന അവസ്ഥയിൽപ്പെടാതെ രക്ഷപ്പെട്ടിട്ടുണ്ട്.എന്നാൽ എന്നെങ്കിലുമൊരിക്കൽ ഈ പ്രതിസന്ധിയിൽ പെട്ടുപോയാൽ അതിൽ നിന്ന് പുറത്തുകടക്കുക അത്ര എളുപ്പമല്ലെന്നും റഥിൻ റോയ് പറയുന്നു. ഇന്ത്യ ലോകത്തിലേറ്റവും വഗത്തിൽ വളരുന്ന സാമ്പത്തിക ശക്തിയാണെന്ന വാദം ശരിയാണ്. എന്നാൽ ഇന്ത്യയുടെ ചരിത്രം പരിശോധിച്ചാൽ ഇതൊരു നല്ല വളർച്ചാ വേഗമല്ലെന്നും അദ്ദേഹം പറയുന്നു. ചൈന ലോകത്തിലേറ്റവും വേഗത്തിൽ വളരുന്ന സാമ്പത്തിക ശക്തി അല്ലാത്തതുകൊണ്ടാണ് ഇന്ത്യയ്ക്ക് ആ സ്ഥാനം ലഭിച്ചത്. 6.1 മുതൽ 6.6 ശതമാനം വരെയുള്ള വളർച്ചാ നിരക്കാണ് ഇന്ത്യയുടേത്. ഇതൊരു മികച്ച വളർച്ചാ നിരക്ക് തന്നെയാണ്. എന്നാൽ ആഭ്യന്തര ഉപഭോഗത്തിലുണ്ടാകുന്ന തളർച്ച ഭീഷണിയാണ്. അടുത്ത അഞ്ചോ ആറോ വർഷത്തേക്ക് അഞ്ചുമുതൽ ആറു ശതമാനം വരെയുള്ള വളർച്ചാ നിരക്കിൽ ഇന്ത്യ മുന്നോട്ടുപോയേക്കാം. എന്നാൽ അവസാനം അതും നിലയ്ക്കുമെന്നും റഥിൻ റോയ് പറയുന്നു. "India headed to a middle income trap," says Dr Rathin Roy, member of PMs Economic Advisory Council, highlighting the risk of a structural slowdown on @OnReality_Check Watch full interview here: https://t.co/iWO8SGWSY3 pic.twitter.com/9xNgcwJr9I — NDTV (@ndtv) May 8, 2019 Content Highlights:we will not be China, We will be Brazil, India headed to middle-income trap say Expert


from mathrubhumi.latestnews.rssfeed http://bit.ly/2J7WRxj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages