സി-ടെറ്റിന് സാമ്പത്തിക സംവരണം: കേന്ദ്രത്തിനും സി.ബി.എസ്.ഇ.യ്ക്കും സുപ്രീംകോടതി നോട്ടീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 17, 2019

സി-ടെറ്റിന് സാമ്പത്തിക സംവരണം: കേന്ദ്രത്തിനും സി.ബി.എസ്.ഇ.യ്ക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ദേശീയ അധ്യാപക യോഗ്യതാ പരീക്ഷയിൽ (സി-ടെറ്റ്) സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ആവശ്യപ്പെടുന്ന ഹർജിയിൽ മറുപടി നൽകാൻ കേന്ദ്രത്തോടും സി.ബി.എസ്.ഇ.യോടും സുപ്രീംകോടതി നിർദേശിച്ചു. കേസ് ജൂലായ് ഒന്നിനു പരിഗണിക്കുന്നതിന്മുമ്പായി മറുപടി നൽകാൻ ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, സഞ്ജീവ് ഖന്ന എന്നിവരുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടു. 2019-ലെ സി-ടെറ്റ് എഴുതാൻ തയ്യാറെടുക്കുന്ന ചിലരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 10 ശതമാനം സംവരണം കൊണ്ടുവന്നത് ജനുവരി 16-ന് പ്രാബല്യത്തിൽ വന്നു. എന്നാൽ, ജനുവരി 23-ന് സി.ബി.എസ്.ഇ. പ്രസിദ്ധീകരിച്ച സി-ടെറ്റിന്റെ പരസ്യത്തിൽ സാമ്പത്തിക സംവരണത്തിന്റെ കാര്യം പറയുന്നില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. സി-ടെറ്റ് പോലുള്ള യോഗ്യതാപരീക്ഷകൾക്ക് സംവരണം നൽകേണ്ടതില്ലെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം വാക്കാൽ നിരീക്ഷിച്ചിരുന്നു. പ്രവേശനത്തിന്റെ സമയത്താണ് സംവരണം നൽകുക. സി.ബി.എസ്.ഇ.യുടെ വിജ്ഞാപനത്തിൽ പട്ടികജാതി-വർഗ വിഭാഗക്കാർക്കുപോലും സംവരണത്തിന്റെ കാര്യം പറഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭരണഘടന ഉറപ്പുനൽകുന്ന അവകാശത്തിന്റെ ലംഘനമാണ് സി.ബി.എസ്.ഇ.യുടെ വിജ്ഞാപനത്തിൽ നടത്തിയതെന്ന് ഹർജിക്കാർ വാദിച്ചു. ഭരണഘടനയുടെ 103-ാം ഭേദഗതിയിലൂടെയാണ് സാമ്പത്തികസംവരണം കൊണ്ടുവന്നത്. Content Highlights: Supreme Court, Reservation in CTET, EWSReservation in CTET, CBSE


from mathrubhumi.latestnews.rssfeed http://bit.ly/2VJPD98
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages