യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 5, 2019

യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിക്കെതിരേ പോലീസ് കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കേളേജിൽ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാർഥിക്കെതിരേ പോലീസ് സ്വമേധയാ കേസെടുത്തു. കന്റോൺമെന്റ് പോലീസാണ് പെൺകുട്ടിക്കെതിരേ കേസെടുത്തത്. സമരം കാരണം ക്ലാസുകൾ മുടങ്ങുന്നത് സമ്മർദ്ദത്തിലാക്കിയതിനാലാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും ആർക്കെതിരെയും പരാതിയില്ലെന്നും പെൺകുട്ടി പോലീസിന് മൊഴി നൽകിയിരുന്നു.അതിനിടെ,സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറ്റിങ്ങൽ പോലീസാണ്നേരത്തെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. തിരുവനന്തപുരം കോടതിയിൽ ഹാജരാക്കിയ ശേഷം പെൺകുട്ടിയെ രക്ഷിതാക്കളോടൊപ്പംവിട്ടയച്ചിരുന്നു. ആത്മഹത്യയുടെ ഉത്തരവാദികൾ എസ്.എഫ്.ഐ.യൂണിറ്റ് അംഗങ്ങളും പ്രിൻസിപ്പലുമാണെന്ന് കുട്ടി ആത്മഹത്യാക്കുറിപ്പിൽ കുറ്റപ്പെടുത്തിയിരുന്നു. ഇന്റേണൽ പരീക്ഷയുടെ തലേദിവസവും ജാഥയിൽ പങ്കെടുക്കാൻ എസ്.എഫ്.ഐ.ക്കാർ നിർബന്ധിച്ചു. എതിർപ്പ് അറിയിച്ചപ്പോൾ പരീക്ഷ എഴുതിക്കില്ലെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി. ക്ലാസിൽ ഇരിക്കാൻ അനുവദിച്ചില്ല, ചീത്തവിളിക്കുകയും ശരീരത്തിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ ആരോപിക്കുന്നത്. ദുഷ്ടന്മാരെ എന്റെ ആത്മാവ് നിങ്ങളോട് പൊറുക്കില്ലെന്ന് പറഞ്ഞാണ് വിദ്യാർഥിയുടെ ആത്മഹത്യാക്കുറിപ്പ് അവസാനിക്കുന്നത്. Content Highlights:Studentsuicideattempt, thiruvananthapuram University college


from mathrubhumi.latestnews.rssfeed http://bit.ly/2LmN7RF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages