നാലാം കിരീടം തേടി മുംബൈയും ചെന്നൈയും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

നാലാം കിരീടം തേടി മുംബൈയും ചെന്നൈയും

ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിങ്സും മുംബൈ ഇന്ത്യൻസും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തെ ഐ.പി.എല്ലിലെ ' എൽ ക്ലാസ്സിക്കോ' എന്ന് വിളിക്കുന്നത് വെറുതെയല്ല. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ രണ്ടു ടീമുകളാണിത്. ചെന്നൈ എട്ടുതവണ ഫൈനൽ കളിച്ചപ്പോൾ മുംബൈ നാലുതവണ കിരീടപോരാട്ടത്തിനെത്തി. കളിയിലും കണക്കുകളിലും തുല്യശക്തികൾ. ഞായറാഴ്ച വീണ്ടുമൊരു ഫൈനലിൽ മുംബൈയും ചെന്നൈയും നേർക്കുനേർ വരുമ്പോൾ ഒരു കണക്ക് തെറ്റും. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ കിരീടം എന്ന റെക്കോഡ് ഒരു ടീമിന് സ്വന്തമാകും. ഞായറാഴ്ച രാത്രി 7.30 മുതൽ ഹൈദരാബാദ് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് പന്ത്രണ്ടാം ഐ.പി.എൽ. ഫൈനൽ. ഒന്നാം ക്വാളിഫയറിൽ ചെന്നൈയെ ആറു വിക്കറ്റിന് തോൽപ്പിച്ച് മുംബൈ ഫൈനലിലേക്ക് കുതിച്ചപ്പോൾ വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറു വിക്കറ്റിന് തോൽപ്പിച്ചാണ് ചെന്നൈ ഫൈനലിന് യോഗ്യത നേടിയത്. നാലാം കിരീടം തേടി മുംബൈയും ചെന്നൈയും മൂന്നുതവണ വീതം കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ മുൻ നായകൻ എം.എസ്. ധോനി നയിക്കുന്ന ചെന്നൈ ടീം ഏഴുതവണ ഫൈനലിലെത്തി അതിൽ നാലുതവണ തോറ്റു. രോഹിത് നയിക്കുന്ന മുംബൈ ഇന്ത്യൻസ്, കളിച്ച നാലു ഫൈനലിൽ മൂന്നിലും ജയിച്ചു. നേർക്കുനേർ ഫൈനലിൽ മൂന്നുവട്ടം എതിരിട്ടപ്പോൾ രണ്ടിലും വിജയം മുംബൈക്കായിരുന്നു. മുംബൈയുമായി 29 ആകെ മത്സരം കളിപ്പോൾ 18 തവണ ചെന്നൈ തോറ്റു. എന്നാൽ നിർണായകഘട്ടത്തിൽ തിരിച്ചുവരാനുള്ള ശേഷിയും ധോനിയുടെ നായകമികവും അവരുടെ ശക്തിയാകുന്നു. ബൗളിങ് കരുത്തിൽ ചെന്നൈ ഈ സീസണിൽ പ്രാഥമികറൗണ്ടിൽ ഏറ്റവും കുറച്ച് റൺ സ്കോർ ചെയ്ത ടീമുകളിലൊന്നാണ് ചെന്നൈ. മുംബൈയോട് 109 റണ്ണിനും ഹൈദരാബാദിനോട് 132 റണ്ണിനും അവർ പുറത്തായി. ഈ സീസണിലെ റൺവേട്ടയിൽ ആദ്യപത്തിൽ ചെന്നൈയുടെ ഒരാളുമില്ല. മുൻനിര തകർന്നപ്പോഴൊക്കെ ധോനിയുടെ വ്യക്തിഗത മികവായിരുന്നു ബാറ്റിങ്ങിലെ ശക്തി. എന്നാൽ രവീന്ദ്ര ജഡേജ, ഇമ്രാൻ താഹിർ, ഹർഭജൻ സിങ് എന്നീ സ്പിന്നർമാരാൽ ചെറിയ സ്കോർ പോലും പ്രതിരോധിക്കാൻ ടീമിനായി. പേസ് ബൗളർ ദീപക് ചഹാറും തിളങ്ങി. മുംബൈയാകട്ടെ, സന്തുലിത ടീമാണ്. ബാറ്റിങ്ങിൽ ക്വിന്റൺ ഡികോക്കും സൂര്യകുമാർ യാദവും ഇടയ്ക്കെല്ലാം രോഹിത് ശർമയും തിളങ്ങിയപ്പോൾ ഓൾറൗണ്ടർമാരായ പാണ്ഡ്യ സഹോദരൻമാർ അവസാന ഓവറുകളിൽ ആഞ്ഞടിച്ചു. ബൗളർമാരായ ജസ്പ്രീത് ബുംറയും മലിംഗയും കളി ജയിപ്പിക്കാൻ ശേഷിയുള്ളവരാണ്. Content Highlights:IPL 2019 Final Mumbai Indians Chennai Super Kings Cricket MIvsCSK Dhoni Raina IPL News In Malayalam


from mathrubhumi.latestnews.rssfeed http://bit.ly/2Yn3P4Y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages