കാസര്‍കോട് ബേക്കലില്‍ പോലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചെന്ന് പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

കാസര്‍കോട് ബേക്കലില്‍ പോലീസുകാര്‍ക്ക് വോട്ട് ചെയ്യാന്‍ അവസരം നിഷേധിച്ചെന്ന് പരാതി

കാസർകോട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ചില്ലെന്ന് പരാതി. ബേക്കൽ സ്റ്റേഷനിലെ പോലീസുകാരനാണ് പരാതി നൽകിയത്. ബേക്കലിൽ 33 പോലീസുകാർക്ക് വോട്ട് ചെയ്യാൻ അവസരം ലഭിച്ചില്ലെന്നാണ് പരാതിയുള്ളത്. ബേക്കൽ പോലീസ് സ്റ്റേഷനിലെ 44 പേർക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. ഏപ്രിൽ 12 നുള്ളിൽ തന്നെ ഇവർ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ സിഐ ഉൾപ്പടെയുള്ള 11 പേർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്. മറ്റുള്ളവർക്ക് ലഭിച്ചില്ല. നാല് ദിവസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാൽ അപേക്ഷിച്ച എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. Content Highlights: kasaragod bekal police station-postal ballot


from mathrubhumi.latestnews.rssfeed http://bit.ly/2vYy4mp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages