ബേക്കൽ പോസ്റ്റൽ ബാലറ്റ് പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 12, 2019

ബേക്കൽ പോസ്റ്റൽ ബാലറ്റ് പരാതി ക്രൈംബ്രാഞ്ച് അന്വേഷിക്കും

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർക്ക് പോസ്റ്റൽ ബാലറ്റ് അനുവദിച്ചില്ലെന്നപരാതിയിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു.ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. പോലീസിലെ പോസ്റ്റൽ ബാലറ്റ് വിവാദം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. കാസർകോട് ബേക്കൽ പോലീസ് സ്റ്റേഷനിലെ 33 പോലീസുകാരുടെ പരാതിയിലാണ് അന്വേഷണം.കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി പറഞ്ഞു. ബേക്കൽ പോലീസ് സ്റ്റേഷനിലെ 44 പേർക്കാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായിരുന്നത്. ഏപ്രിൽ 12 നുള്ളിൽ തന്നെ ഇവർ പോസ്റ്റൽ വോട്ടിനായി അപേക്ഷ നൽകിയിരുന്നു. എന്നാൽ സിഐ ഉൾപ്പടെയുള്ള 11 പേർക്ക് മാത്രമാണ് പോസ്റ്റൽ ബാലറ്റ് അനുവദിച്ചത്. മറ്റുള്ളവർക്ക് ലഭിച്ചില്ലെന്നാണ് പരാതി. നാല് ദിവസം മുമ്പ് ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആക്ഷേപം. എന്നാൽ അപേക്ഷിച്ച എല്ലാവർക്കും പോസ്റ്റൽ ബാലറ്റ് അനുവദിച്ചിട്ടുണ്ടെന്നാണ് കളക്ടർ നൽകുന്ന വിശദീകരണം. Content Highlights:kasaragod bekal police station postal ballot allegation-crime branch will investigate


from mathrubhumi.latestnews.rssfeed http://bit.ly/2HdxvMe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages