കണ്ണൂരിലെ കള്ളവോട്ട്: വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

കണ്ണൂരിലെ കള്ളവോട്ട്: വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു

കണ്ണൂർ: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിൽ കള്ളവോട്ട് നടന്ന സംഭവത്തിൽ വീണ്ടും കേസ് രജിസ്റ്റർ ചെയ്തു. വേങ്ങാട് സ്വദേശി സായുജിനെതിരെ കൂത്തുപറമ്പ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാ നിയമം 171 ലെ സി, ഡി എന്നീ ഉപവകുപ്പുകൾ പ്രകാരം ആൾമാറാട്ടത്തിനും തിരഞ്ഞെടുപ്പ് അട്ടിമറിക്കലിനുമാണ് കേസ്. കഴിഞ്ഞ ദിവസം രാത്രിയാണ് വരണാധികാരിയായ കണ്ണൂർ ജില്ലാ കലക്ടർ ഇയാൾക്കെതിരെ കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്.കൂടാതെ പാമ്പുരുത്തി മണ്ഡലത്തിൽ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയ ഒമ്പത് മുസ്ലീം ലീഗുകാർക്കെതിരെയും കേസെടുത്തിട്ടുണ്ട്.അബ്ദുൾ സലാം, മർഷദ്, കെപി ഉനൈസ്, കെ. മുഹമ്മദ് അനസ്, മുഹമ്മദ് അസ്ലം, അബ്ദുൾ സലാം, കെ.പി. സാദിഖ്, ഷമൽ, മുബഷിർ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇവർ 12 കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. 52-ാം നമ്പർ ബൂത്തിലെ വോട്ടറും കോയമ്പത്തൂരിൽ താമസിക്കുന്നയാളുമായ അഖിൽ അത്തിക്ക, 53-ാം നമ്പർ ബൂത്തിലെ വോട്ടറായ മലപ്പുറത്ത് താമസിക്കുന്ന മുഹമ്മദ് ഷാഫി എന്നിവരുടെ വോട്ടുകളാണ് സായൂജ് ചെയ്തിട്ടുള്ളത്. കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ. സുധാകരൻ നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. വീഡിയോ പരിശോധിച്ച് തെളിവുകൾ സഹിതമായിരുന്നു പരാതി നൽകിയിരുന്നത്. ഇതനുസരിച്ച സായൂജിനെ കലക്ടർ വിളിച്ചു വരുത്തി മൊഴി എടുത്തിരുന്നു. ഇതിനു ശേഷമാണ് കേസെടുക്കാൻ പോലീസിന് നിർദ്ദേശം നൽകിയത്. ധർമ്മടം മണ്ഡലത്തിലെ വേങ്ങാട് പഞ്ചായത്തിലെ കള്ളവോട്ട് കേസാണ് ഇപ്പോൾ രജിസ്റ്റർ ചെയ്തത്. കള്ളവോട്ടുകൾ നടന്നുവെന്ന പരാതിയിന്മേൽ ആരോപണ വിധേയർക്ക് വ്യാപകമായി നോട്ടീസുകൾ നൽകി കഴിഞ്ഞു. ഇതിൽ പ്രധാനം ധർമടം മണ്ഡലത്തിലെ മുഖ്യമന്ത്രിയുടെ പ്രതിനിധിയായി പ്രവർത്തിക്കുന്ന പി ബാലന്റെ അടുത്ത ബന്ധുവായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി മറ്റൊരാളുടെ വോട്ടു ചെയ്തു എന്ന ആരോപണമാണ്. പരാതിയിൽ വസ്തുതയുണ്ടെന്ന കണ്ടെത്തിയതിനെ തുടർന്ന് തിങ്കളാഴ്ച ഹാജരാകാൻ പെൺകുട്ടിയോട് നിർദേശിച്ചിട്ടുണ്ട്. മംഗലാപുരത്ത് താമസിക്കുന്ന ഒരാളുടെ വോട്ട് അഞ്ജന എന്ന മറ്റൊരാളാണ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. വർഷങ്ങളായി ഗുജറാത്തിൽ താമസിക്കുന്ന എൻ.കെ. മുഹമ്മദിന്റെയും അബ്ദുൾ അസീസിന്റെയും വോട്ട് ആളുമാറി ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ വോട്ട് ചെയ്തവരോട് 14 ന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. Content Highlights:Bogus Voting, Kannur, 2019 loksabha Election, cpm


from mathrubhumi.latestnews.rssfeed http://bit.ly/2WKiBCc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages