പോക്‌സോ കേസ് പ്രതികളുടെ അഭിഭാഷകന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍; നിയമനം വിവാദത്തില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

പോക്‌സോ കേസ് പ്രതികളുടെ അഭിഭാഷകന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍; നിയമനം വിവാദത്തില്‍

പാലക്കാട്: പാലക്കാട് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ നിയമനം വിവാദത്തിൽ. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായി എസ്.എഫ്.ഐ പ്രവർത്തകനായിരുന്നഎൻ രാജേഷിന്റെ നിയമനമാണ് വിവാദമായിരിക്കുന്നത്.എൻ. രാജേഷിനെ ചെയർമാനാക്കിയത് സി.പി.എമ്മിന് താൽപര്യമുള്ള കേസുകൾ അട്ടിമറിക്കാനാണെന്നാണ് ആരോപണം. വാളയാറിലെ പ്രായപൂർത്തിയാകാത്ത സഹോദരിന്മാരുടെ ദുരൂഹമരണത്തിലടക്കം ഇരുപത്തിയഞ്ചോളം പോക്സോ കേസുകളിൽ പ്രതികൾക്ക് വേണ്ടി ഹാജരായത് എൻ.രാജേഷായിരുന്നു. ഇയാൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാനായിരിക്കുമ്പോൾ കുട്ടികൾക്ക് എങ്ങനെനീതി ലഭിക്കുമെന്നാണ് നിയമജ്ഞർ ഉയർത്തുന്ന ചോദ്യം. മാത്രമല്ല, ഏറെ കാലം എൻ.രാജേഷിന്റെ ജൂനിയറായിരുന്ന അഭിഭാഷകയാണ് നിലവിൽ പോക്സോ കേസുകളിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. ഇത് പാലക്കാട്ടെ സി.പി.എം.നോതാക്കൾ ഉൾപ്പെട്ട പോക്സോ കേസുകൾ അട്ടിമറിക്കാനാണെന്ന സംശയമാണ് ഉയർത്തുന്നത്. എന്നാൽ ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് എൻ.രാജേഷ് പറയുന്നത്. Content Highlights: controversy onpalakkad child welfare committee chairman


from mathrubhumi.latestnews.rssfeed http://bit.ly/2Vy4wLJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages