പാകിസ്താനില്‍ കടുത്ത വിലക്കയറ്റം; നേരിടാന്‍ ജനങ്ങള്‍ കരുത്തുകാട്ടണമെന്ന് ഇമ്രാന്‍ ഖാന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

പാകിസ്താനില്‍ കടുത്ത വിലക്കയറ്റം; നേരിടാന്‍ ജനങ്ങള്‍ കരുത്തുകാട്ടണമെന്ന് ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പാകിസ്താനിൽ കടുത്ത വിലക്കയറ്റം. സർക്കാർ വിലക്കയറ്റം തടയാനുള്ള ശ്രമത്തിലാണെന്നും നടപടികൾ ഫലംകാണുന്നതുവരെ ജനങ്ങൾ പ്രതിസന്ധി നേരിടാൻ കരുത്തോടെ തയ്യാറെടുക്കണമെന്നും പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ആഹ്വാനം ചെയ്തു. വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് പാകിസ്താൻ 6.5 ബില്യൺ (659 കോടി) ഡോളറിന്റെ ധനസഹായം സ്വീകരിക്കുകയാണെന്ന വാർത്തകൾ പുറത്തു വന്നതിന്റെ പിന്നാലെയാണ് വിലക്കയറ്റം സംബന്ധിച്ച ഇമ്രാൻ ഖാന്റെ സ്ഥിരീകരണം. ഔദ്യോഗ കണക്കുകൾ പ്രകാരം പാകിസ്താന്റെ സമ്പദ് വ്യവസ്ഥയിൽ 3.3 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അവശ്യ സാധനങ്ങൾക്ക് മൂന്നും നാലും ഇരട്ടിയാണ് വിലക്കയറ്റം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലയിലും വൻ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പെട്രോളിന് 9.42 രൂപയും മണ്ണെണ്ണയ്ക്ക് 7.46 രൂപയുമാണ് വില വർധിച്ചത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്ന് ഇമ്രാൻ ഖാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്. Content Highlights:Imran Khan asks people to bear with rising inflation


from mathrubhumi.latestnews.rssfeed http://bit.ly/2Hdfxs3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages