നേതാക്കളെ ബിജെപി വിഴുങ്ങുമോ? കൂട്ടപ്പൊഴിച്ചില്‍ ഭയന്ന് മമതയും തൃണമൂലും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 26, 2019

നേതാക്കളെ ബിജെപി വിഴുങ്ങുമോ? കൂട്ടപ്പൊഴിച്ചില്‍ ഭയന്ന് മമതയും തൃണമൂലും

കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിൽ ബിജെപി മുന്നേറ്റമുണ്ടാക്കിയ പശ്ചാത്തലത്തിൽ പാർട്ടി നേതാക്കൾ മറുകണ്ടം ചാടുമെന്ന ഭയത്തിൽ തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ 42 ലോക്സഭാ സീറ്റുകളിൽ 22 സീറ്റുകളാണ് ഇത്തവണ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന് ലഭിച്ചത്. 2014 ൽ 34 സീറ്റുകളാണ് തൃണമൂൽ നേടിയിരുന്നത്. അന്ന് വെറും രണ്ട് സീറ്റുകൾ മാത്രമുണ്ടായിരുന്ന ബിജെപി ഇത്തവണ 18 സീറ്റുകൾ നേടി മമതയെ ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസിൽ നിന്ന് നേതാക്കൾ ബിജെപിയിലേക്ക് ചുവടുമാറ്റുമെന്ന ശ്രുതികൾ പ്രചരിക്കാൻ തുടങ്ങിയത്. തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരെയും നേതാക്കളെയും ബിജെപി സ്വന്തം പാളയത്തിലെത്തിക്കാനുള്ള നീക്കങ്ങൾ കൊണ്ടുപിടിച്ച് നടത്തുന്നുമുണ്ട്. മമതയുമായി തെറ്റിപ്പിരിഞ്ഞ് ബിജെപിയിലെത്തിയ മുകുൾ റോയിയാണ് തൃണമൂലിലെ വിമതരെ ബിജെപി പാളയത്തിലെത്തിക്കാനുള്ള ചരടുവലികൾ നടത്തുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി പ്രവർത്തിക്കാതെ ബിജെപിക്ക് വേണ്ടി ചില തൃണമൂൽ നേതാക്കൾ പ്രചാരണം നടത്തിയെന്ന പരാതികളും പതിയെ ഉയർന്നുതുടങ്ങിയിട്ടുണ്ട്. പ്രാദേശിക തലത്തിൽ തൃണമൂൽ കോൺഗ്രസിനുള്ളിൽ തന്നെ ആഭ്യന്തര കലഹം തുടങ്ങിയെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്. ഇതിനിടെയാണ് അസംതൃപ്തരായ നേതാക്കൾ തങ്ങളോടൊപ്പം വരുമെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നത്. അടിയൊഴുക്കുകൾ ഭയന്ന മുതിർന്ന നേതാക്കളുമായി മമതാ ബാനർജി നിരന്തരം കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നാണ് വിവരങ്ങൾ. 2021ൽ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. സംസ്ഥാന ഭരണ പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി കരുക്കൾ നീക്കുന്നത്. ബിജെപിയെ തളയ്ക്കുന്നതിനിടെ പാളയത്തിൽ നിന്ന് കൂട്ടപ്പൊഴിച്ചിലുണ്ടാകുമോ എന്നാണ് മമത ഭയക്കുന്നത്. Content Highlights:Trinamool Congress, Mamata Banarjee, westbengal, BJP


from mathrubhumi.latestnews.rssfeed http://bit.ly/2JBbY2x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages