സിവിൽ സർവീസ് പ്രിലിമിനറി ജൂണ്‍ രണ്ടിന്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 36552 പേര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, May 26, 2019

സിവിൽ സർവീസ് പ്രിലിമിനറി ജൂണ്‍ രണ്ടിന്; കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത് 36552 പേര്‍

കോഴിക്കോട്: വിവിധ അഖിലേന്ത്യാ സർക്കാർ സർവീസുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന സിവിൽ സർവീസ് പരീക്ഷയുടെ ആദ്യഘട്ടം ജൂൺ രണ്ടിന് നടക്കും. 9.30 മുതൽ 11.30 വരെയും 2.30 മുതൽ 4.30 വരെയുള്ള രണ്ടു സെഷനുകളായാണ് ഒന്നാംഘട്ട പരീക്ഷ. കേരളത്തിലെ പരീക്ഷാർഥികൾക്ക് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്നു സെന്ററുകളാണ് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. കേരളത്തിൽ ഈ മൂന്നു ജില്ലകളിലായി 89 കേന്ദ്രങ്ങളിൽ 36,552 പേർ പരീക്ഷ എഴുതും. പരീക്ഷാ സമയത്തിന് 10 മിനിട്ട് മുമ്പ് ഹാളിൽ പ്രവേശിച്ചാലേ പരീക്ഷ എഴുതാൻ അനുവദിക്കുകയുള്ളൂ. ഉച്ചയ്ക്കുമുമ്പുള്ള സെഷൻ എഴുതാൻ 9.20നുള്ളിലും, ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷയ്ക്കായി 2.20നു മുമ്പും നിശ്ചിത പരീക്ഷാ ഹാളിൽ എത്തണം. ഉദ്യോഗാർഥികൾക്ക് www.upsc.gov.in, https://upsconline.nic.inഎന്നീ വെബ്സൈറ്റുകളിൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിനൊപ്പം അപേക്ഷ സമർപ്പിക്കുമ്പോൾ നൽകിയ ഫോട്ടോ തിരിച്ചറിയൽ കാർഡും കൂടി കരുതണം. ആവശ്യപ്പെടുമ്പോൾ ഇൻവിജിലേറ്ററെ ഇത് കാണിക്കണം. കറുത്ത ബാൾപോയിന്റ് പേന കൊണ്ടു മാത്രമേ ഉത്തരസൂചിക പൂരിപ്പിക്കാൻ കഴിയൂ. Content Highlights:Civil Service 2019, Civil Service Preliminary Exam, UPSC, UPSC Online, IAS, IPS


from mathrubhumi.latestnews.rssfeed http://bit.ly/30CmmvY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages