തിരുവനന്തപുരം: കൺസ്യൂമർഫെഡ് സ്റ്റുഡന്റ് മാർക്കറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനും സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക്. ഇരുവരുടെയും അസാന്നിധ്യത്തിൽ ചെയർമാൻ എം. മെഹബൂബ് മാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യമന്ത്രി ഉദ്ഘാടകനും കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനുമായി തിങ്കളാഴ്ച വൈകുന്നേരം 4.30-ന് സ്റ്റാച്യൂവിലാണ് ചടങ്ങ് നിശ്ചയിച്ചിരുന്നത്. സംസ്ഥാനത്താകെ 600 കേന്ദ്രങ്ങളിലാണ് സ്റ്റുഡൻസ് മാർക്കറ്റുകൾ തുടങ്ങുന്നത്. പെരുമാറ്റച്ചട്ടമുള്ളതിനാൽ മുഖ്യമന്ത്രിക്കും മന്ത്രിക്കും പരിപാടിയിൽ പങ്കെടുക്കാൻ അനുമതിതേടി സർക്കാർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയെ സമീപിച്ചിരുന്നു. എന്നാൽ, നടപടിക്രമം പാലിക്കാതെയാണ് അപേക്ഷ നൽകിയതെന്ന് ചൂണ്ടിക്കാട്ടി മീണ അനുമതി നിഷേധിച്ചു. കള്ളവോട്ടിന്റെ പേരിൽ കമ്മിഷനുമായി സി.പി.എം. ഇടഞ്ഞുനിൽക്കുന്നതിന് പിന്നാലെയാണ് സർക്കാരിനെതിരേ ടിക്കാറാം മീണ വീണ്ടും കർക്കശനിലപാടെടുത്തത്. അനുമതിതേടി കൺസ്യൂമർഫെഡ് എം.ഡി.ക്കുവേണ്ടി ജൂനിയർ ഉദ്യോഗസ്ഥന്റെ ഒപ്പുവെച്ച കത്താണ് ഇലക്ഷൻ വിഭാഗത്തിൽ ലഭിച്ചതെന്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണസെക്രട്ടറിയോ ആണ് കത്ത് നൽകേണ്ടതെന്നും ടിക്കാറാം മീണ പറഞ്ഞു. കമ്മിഷൻ ആവശ്യപ്പെട്ട രീതിയിൽ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുട്ടാപ്പോക്ക് ന്യായം സ്റ്റുഡന്റ് മാർക്കറ്റ് ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടത്തിൽ ഇളവുവരുത്താനാവില്ലെന്ന മറുപടിയാണ് ലഭിച്ചത്. തിരഞ്ഞെടുപ്പുകഴിഞ്ഞ സംസ്ഥാനങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകാറുള്ള ഇളവുകൾ സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ല എന്നാണ് അനൗദ്യോഗികമായി ചീഫ് ഇലക്ടറൽ ഓഫീസിൽനിന്ന് അറിയിച്ചത്. ചീഫ് സെക്രട്ടറിയോ സഹകരണവകുപ്പ് സെക്രട്ടറിയോ അപേക്ഷ നൽകണമെന്ന മുട്ടാപ്പോക്ക് ന്യായമാണ് ടിക്കാറാം മീണ ഇപ്പോൾ ഉന്നയിക്കുന്നത്. അങ്ങനെ നൽകിയ കർഷക കടാശ്വാസ മൊറട്ടോറിയം അപേക്ഷയുടെ ഇപ്പോഴത്തെ അവസ്ഥ എല്ലാവർക്കും അറിയാം. സ്റ്റുഡന്റ് മാർക്കറ്റുകൾ ത്രിശങ്കുവിലാക്കാൻ സർക്കാരിന് താത്പര്യമില്ല. -മന്ത്രി കടകംപള്ളി സുരേന്ദ്രൻ content highlights:consumer fed student market inauguration, pinaryi vijayan
from mathrubhumi.latestnews.rssfeed http://bit.ly/2ZXiDc1
via
IFTTT
No comments:
Post a Comment