ദിഗ്‌വിജയ് സിങിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം; കമ്മീഷന്‍ അന്വേഷണം തുടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 9, 2019

ദിഗ്‌വിജയ് സിങിന്റെ വിജയത്തിനായി കമ്പ്യൂട്ടര്‍ ബാബയുടെ യാഗം; കമ്മീഷന്‍ അന്വേഷണം തുടങ്ങി

ന്യൂഡൽഹി: ഭോപ്പാലിലെ കോൺഗ്രസ് സ്ഥാനാർഥി ദിഗ്വിജയ് സിങിന്റെ വിജയത്തിനായി സ്വയം പ്രഖ്യാപിത ആൾ ദൈവം കമ്പ്യൂട്ടർ ബാബയുടെ നേതൃത്വത്തിൽ യാഗം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. ബിജെപിയുടെ പരാതിയിൽ ജില്ലാ കളക്ടർ സുദമ ഖാദെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. മൂന്ന് കാര്യങ്ങളിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അന്വേഷണം. യാഗം നടത്തുന്നതിന് കമ്പ്യൂട്ടർ ബാബക്ക് അനുമതി ലഭിച്ചിട്ടുണ്ടോയെന്നും എപ്പോൾ ലഭിച്ചെന്നും അന്വേഷിക്കും. ദിഗ് വിജയ്സിങിന്റെ ക്ഷണപ്രകാരമാണോ കമ്പ്യൂട്ടർ ബാബയും മറ്റു ആചാര്യൻമാരും യാഗത്തിനെത്തിയത്. ആരാണ് ഇതിന് പണം മുടക്കുന്നതെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കുക. നേരത്തെ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ മന്ത്രിയായിരുന്ന കമ്പ്യൂട്ടർ ബാബ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോട് കൂടിയാണ് പാർട്ടി വിട്ട് കോൺഗ്രസിനോട് ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. ചൊവ്വാഴ്ചയായിരുന്നു അദ്ദേഹം ദിഗ് വിജയ് സിങിന്റെ വിജയത്തിനായി ഭോപ്പാലിൽ യാഗം ആരംഭിച്ചത്. ഏഴായിരത്തോളം സന്ന്യാസിമാരാണ് പൂജയിൽ പങ്കെടുക്കുന്നത്. ബിജെപിക്കായി മലേഗാവ് സ്ഫോടന കേസിലെ പ്രതിയായ സാധ്വി പ്രജ്ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലിൽ മത്സരിക്കുന്നത്. Content Highlights:EC starts probe in Computer Babas Hatyog for Digvijaya Singhs victory in Bhopal


from mathrubhumi.latestnews.rssfeed http://bit.ly/2JpskKw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages