കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം വിമാനത്തിന്റെ ചക്രത്തിനടിയിൽ പെട്ട് മലയാളി മരിച്ച സംഭവത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശിയെ വൈകന്നേരം വിട്ടയച്ചു. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്ക് മൂന്നു മണിയോടെ കുവൈത്ത് വിമാനതാവളത്തിൽ ഉണ്ടായ അപകടത്തിലാണ് തിരുവന്തപുരം സ്വദേശി ആനന്ദ് രാമചന്ദ്രൻ മരിച്ചത്. തുടർന്ന് തമിഴ്നാട് സ്വദേശിയായ ബാദുഷ സയിദ് സാദിഖിനെ ജലീബ് ഷുയൂഖ് പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. വിമാനം തള്ളി നീക്കുന്ന പുഷ്ബാക്ക് ട്രക്കിന്റെ ഓപ്പറേറ്ററാണ് ബാദുഷ. വിമാനം വലിക്കുന്നതിനിടയിൽ പുഷ്ബാക്ക് ട്രക്കിന്റെ ടോബാർ പൊട്ടിയതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ബാദുഷ 10 വർഷമായി കുവൈത്ത് എയർവ്വെയ്സ് വിമാന കമ്പനിയുടെ ജീവനക്കാരനാണ്. അപകടത്തിൽ മരിച്ച ആനന്ദ് രാമ ചന്ദ്രനും ഇയാളും സുഹൃത്തുക്കളായിരുന്നു. പാർക്കിംഗ് ഏരിയയിലേക്ക് വിമാനം മാറ്റുന്നതിനു ഇടയിൽ ആശയ വിനിമയത്തിൽ ഉണ്ടായ തകരാറാണു അപകടത്തിനു കാരണമായതെന്നാണു ഇയാൾ അന്വേഷണ ഉദ്യൊഗസ്ഥർക്ക് നൽകിയ മൊഴി. ഇയാൾക്ക് എതിരെ മനപ്പൂർവ്വമല്ലാത്ത കൊലകുറ്റത്തിനു കേസ് ഏടുത്തതായി ജലീബ് ഷുയൈഖ് പ്രോസ്ക്യൂഷൻ ഡയരക്റ്റർ അബ്ദുല്ല അൽ സുലൈമാൻ പറഞ്ഞിരുന്നു. എന്നാൽ കുവൈത്ത് എയർ വേസ് അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടർന്നാണ് ബാദുഷായെ വിട്ടയച്ചത്.
from mathrubhumi.latestnews.rssfeed http://bit.ly/2Yin3IK
via
IFTTT
No comments:
Post a Comment