കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പുറമേനിന്നുള്ളവർക്കും പ്രവേശനം നൽകണം -സുപ്രീംകോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ പുറമേനിന്നുള്ളവർക്കും പ്രവേശനം നൽകണം -സുപ്രീംകോടതി

തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അന്യസംസ്ഥാന വിദ്യാർഥികൾക്കും പ്രവേശനത്തിന് അപേക്ഷ നൽകാൻ സൗകര്യമൊരുക്കണമെന്ന് സുപ്രീംകോടതി. ഇതിനായി ഓൺലൈൻ അപേക്ഷാസംവിധാനം മേയ് 20 വരെ തുറന്നുവെക്കാനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, അബ്ദുൾ നസീർ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ഓഗസ്റ്റ് 20-ന് കേസിൽ തുടർവാദം കേൾക്കും. അതിനുമുമ്പ് അത്യാവശ്യമുണ്ടെങ്കിൽ അവധിക്കാലബെഞ്ചിനെ സമീപിക്കാനും ഹർജിക്കാരായ കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ്സ് അസോസിയേഷന് കോടതി അനുമതി നൽകി. കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവർക്ക് പ്രവേശനാനുമതി നിഷേധിക്കുന്ന വകുപ്പ് ഫലത്തിൽ സ്റ്റേചെയ്യുന്നതാണ് സുപ്രീംകോടതിയുടെ നടപടി. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാനതീയതി മാർച്ച് 31 ആയിരുന്നു. എന്നാൽ, പ്രോസ്പക്ടസിൽ പറയുന്ന സ്വദേശിനിബന്ധനകാരണം സംസ്ഥാനത്തിന് പുറത്തുള്ളവർ അപേക്ഷിച്ചിരുന്നില്ല. ഈ വകുപ്പ് ചോദ്യംചെയ്തുകൊണ്ട് സ്വകാര്യ മാനേജ്മെന്റുകൾ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. കേരളത്തിലെ പ്രവേശനനിബന്ധന ഭരണഘടനയ്ക്ക് നിരക്കുന്നതല്ലെന്ന് മാനേജ്മെന്റുകൾക്കുവേണ്ടി ശ്യാം ദിവാനും സുൾഫിക്കർ അലിയും വാദിച്ചു. കേരളമാതൃക വ്യാപിപ്പിച്ചാൽ വിദ്യാർഥികൾക്ക് അവരവരുടെ സംസ്ഥാനത്തുമാത്രമേ ഉന്നതവിദ്യാഭ്യാസം സാധ്യമാകൂവെന്ന അവസ്ഥയുണ്ടാകുമെന്നും ഇവർ ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്യസംസ്ഥാനത്തുള്ളവരുടെയും ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാൻ പ്രവേശനപരീക്ഷാകമ്മിഷണർക്ക് സുപ്രീംകോടതി നിർദേശം നൽകിയത്. അവധിക്കാലബെഞ്ചിനെ സമീപിക്കും മറ്റുസംസ്ഥാനങ്ങളിൽ നിന്നുള്ളവരെയും പ്രവേശിപ്പിക്കാൻ അനുമതിതേടി അവധിക്കാല ബെഞ്ചിനെ സമീപിക്കുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു. ജൂൺ 25-നും ജൂലായ് അഞ്ചിനുമിടയിലാണ് ആദ്യവട്ട കൗൺസലിങ് നടക്കേണ്ടത്. സംസ്ഥാനത്തെ 18 സ്വകാര്യ മെഡിക്കൽ കോളേജുകളിലായി 2150 എം.ബി.ബി.എസ്. സീറ്റാണുള്ളത്. ഫീസ് നിയന്ത്രണ കമ്മിറ്റിയും സംസ്ഥാനസർക്കാരും അഞ്ചുലക്ഷംമുതൽ ആറുലക്ഷംരൂപവരെയാണ് ഇവിടെ ഫീസ് നിശ്ചയിച്ചിരിക്കുന്നത്. മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ ഫീസ് വളരെ കുറവാണെന്നും സ്വകാര്യ മാനേജ്മെന്റുകൾ ചൂണ്ടിക്കാട്ടി. Content Highlights:Medical entrance


from mathrubhumi.latestnews.rssfeed http://bit.ly/2YkiRZd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages