വിതരണംചെയ്തത് 63,538 തപാൽ ബാലറ്റുകൾ; തിരികെയെത്തിയത് 7924 - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

വിതരണംചെയ്തത് 63,538 തപാൽ ബാലറ്റുകൾ; തിരികെയെത്തിയത് 7924

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ 63,538 തപാൽ ബാലറ്റുകൾ വിതരണംചെയ്തപ്പോൾ 7924 എണ്ണം മാത്രമാണ് തിരിച്ച് വരണാധികാരിക്ക് ലഭിച്ചതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. വോട്ടെണ്ണുന്ന ദിവസം രാവിലെ എട്ടുമണിവരെ താപാൽ ബാലറ്റുകൾ സ്വീകരിക്കും. തിരുവനന്തപുരം ജില്ലയിൽനിന്നാണ് കൂടുതൽ തപാൽവോട്ടുകൾ തിരികെ ലഭിച്ചത്. ഇവിടെ 5852 ബാലറ്റുകൾ വിതരണംചെയ്തതിൽ 1048 എണ്ണം തിരികെയെത്തി. കൊല്ലത്ത് വിതരണം ചെയ്ത 5807 ബാലറ്റുകളിൽ 759 എണ്ണവും കണ്ണൂരിൽ 4748 തപാൽ ബാലറ്റുകളിൽ 847 എണ്ണവും ചാലക്കുടിയിൽ 1471 ബാലറ്റുകളിൽ 24 എണ്ണവും തിരികെയെത്തി. പോലീസിന്റെ തപാൽ വോട്ടുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് കോടതിയെ സമീപിക്കുന്നതിനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സ്വാഗതം ചെയ്തു. ക്രമക്കേട് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും 15-ന് അന്തിമറിപ്പോർട്ട് ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണം ഒതുക്കിത്തീർക്കാനെന്ന് ആക്ഷേപം ബാലറ്റുകൾ നൽകണമെന്ന് വാട്സാപ്പ് സന്ദേശം പുറത്തായതിനെത്തുടർന്ന് തൃശ്ശൂർ ഇന്ത്യാ റിസർവ് ബറ്റാലിയനിൽ മാത്രമായി അന്വേഷണം പരിമിതപ്പെടുത്താനാണ് നീക്കമെന്ന് ആക്ഷേപം ഉയർന്നു. തൃശ്ശൂർ ക്രൈംബ്രാഞ്ച് എസ്.പി. സുദർശനനാണ് കേസിന്റെ അന്വേഷണച്ചുമതല. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻകൂടി ആരോപണവിധേയമായ കേസിൽ അസോസിയേഷൻ അംഗമായ ഡിവൈ.എസ്.പി.യെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതും വിവാദമായിട്ടുണ്ട്. വീണ്ടും വോട്ടെടുപ്പ് അപ്രായോഗികം ക്രമക്കേട് കണ്ടെത്തിയെങ്കിലും തപാൽ ബാലറ്റുകൾ റദ്ദാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുക പ്രായോഗികമല്ലെന്നാണ് സൂചന. എല്ലാ വകുപ്പുകളുടെയും ബാലറ്റുകൾക്കിടയിൽനിന്ന് പോലീസിന്റെമാത്രം കണ്ടെടുക്കുക ശ്രമകരമാണ്. ബാലറ്റുകൾക്ക് അപേക്ഷിച്ച ഒട്ടേറെ പോലീസുകാർ ഉത്തരേന്ത്യയിൽ തിരഞ്ഞെടുപ്പ് സുരക്ഷാഡ്യൂട്ടിയിലുമാണ്. ഇവർ 20-നുശേഷമേ തിരിച്ചെത്തൂ. തപാൽ വോട്ട് ചെയ്തവരിൽനിന്ന് മൊഴിയെടുക്കാതെ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കാനുമാവില്ല. മേയ് 15-നകം റിപ്പോർട്ട് നൽകാനാണ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം. ഈ സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് ഇടക്കാല റിപ്പോർട്ട് സമർപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ഒരുങ്ങുന്നത്. അസോസിയേഷൻ നേതാവിന്റെ ആവശ്യപ്രകാരം തപാൽ ബാലറ്റ് ശേഖരിക്കുന്നതായി ശബ്ദസന്ദേശം പ്രചരിപ്പിച്ച 'ശ്രീപദ്മനാഭ' എന്ന വാട്സാപ്പ് ഗ്രൂപ്പ് നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. മനഃപൂർവം തെളിവ് നശിപ്പിച്ചതായാണ് അന്വേഷണസംഘം കരുതുന്നത്. ശബ്ദസന്ദേശമയച്ച വൈശാഖിനെതിരേ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കുകയും സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഐ.ആർ. ബറ്റാലിയനിലെ പോലീസുകാരായ അരുൺ മോഹൻ, രതീഷ്, രാജേഷ്കുമാർ, മണിക്കുട്ടൻ എന്നിവർക്കെതിരേ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്. content highlights:postal ballot


from mathrubhumi.latestnews.rssfeed http://bit.ly/2YkV1wk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages