വീണ്ടുമൊരു മുംബൈ-ചെന്നൈ ഫൈനല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

വീണ്ടുമൊരു മുംബൈ-ചെന്നൈ ഫൈനല്‍

വിശാഖപട്ടണം: ഐ.പി.എല്ലിൽ നാലു വർഷത്തിനുശേഷം വീണ്ടുമൊരു മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് ഫൈനൽ. രണ്ടാം ക്വാളിഫയറിൽ ഡൽഹി ക്യാപിറ്റൽസിനെ ആറ് വിക്കറ്റിന് തോൽപിച്ചാണ് ചെന്നൈ മുംബൈയ്ക്കെതിരായ കലാശപ്പോരിന് യോഗ്യത നേടിയത്. മെയ് പന്ത്രണ്ടിന് ഹൈദരാബാദിലാണ് ഫൈനൽ. ചെന്നൈയ്ക്ക് ഇത് എട്ടാം ഫൈനലാണ്. 2015ലാണ് ചെന്നൈയും മുംബൈയും ഏറ്റവും അവസാനമായി ഫൈനലിൽ ഏറ്റുമട്ടിയത്. അന്ന് മുംബൈയ്ക്കായിരുന്നു ജയം. അതിന് മുൻപ് 2013ലും 2010ലും ഇവർ ഫൈനലിൽ പരസ്പരം ഏറ്റുമുട്ടിയിരുന്നു. ടോസ് നേടി ചെന്നൈ ആദ്യം ബാറ്റിങ്ങിന് അയച്ച ഡൽഹിക്ക് ഇരുപത് ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 147 റൺസാണ് നേടാനായത്. ചെന്നൈ ആറ് പന്ത് ശേഷിക്കെ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നത്. അർധസെഞ്ചുറി നേടിയ ഓപ്പർണമാരാണ് ചെന്നൈയുടെ വിജയം അനായാസമാക്കിയത്. ഡുപ്ലെസി 39 പന്തിൽ നിന്നും വാട്സൺ 32 പന്തിൽ നിന്നും 50 റൺസ് നേടി പുറത്തായി. പതിനെട്ട് പന്തിൽ നിന്ന് 19 റൺസെടുത്ത അമ്പാട്ടി റായിഡുവും ഡ്വെയ്ൻ ബ്രാവോയും ചേർന്നാണ് മത്സരം ഫിനിഷ് ചെയ്തത്. അവസാന പന്ത് അതിർത്തി കടത്തിയാണ് ബ്രാവോ മത്സരം അവസാനിപ്പിച്ചത്. ഒൻപത് പന്തിൽ നിന്ന് ഒൻപത് റൺസെടുത്ത എം.എസ്. ധോനി ജയിക്കാൻ രണ്ട് റൺസ് മാത്രം വേണ്ട സമയത്താണ് ഇശാന്ത് ശർമയുടെ പന്തിൽ പോളിന് ക്യാച്ച് നൽകി മടങ്ങിയത്. സുരേഷ് റെയ്ന 11 റൺസാണ് നേടിയത്. ഡൽഹിക്കുവേണ്ടി ബൗൾട്ടും അക്സർ പട്ടേലും അമിത് മിശ്രയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഡൽഹിയുടെ ബാറ്റ്സ്മാന്മാർക്കാർക്കും ചെന്നൈ ബൗളിങ്ങിനെ കാര്യമായി പ്രതിരോധിക്കാൻ കഴിഞ്ഞില്ല. 25 പന്തിൽ നിന്ന് 38 റൺസെടുത്ത ഋഷഭ് പന്താണ് ടോപ് സ്കോറർ. മൺറോ 24 പന്തിൽ നിന്ന് 27 റൺസെടുത്തു. പൃഥ്വി ഷട്ട അഞ്ചും ശിഖർ ധവാൻ പതിനെട്ടും ശ്രേയസ് അയ്യർ പതിമൂന്നും റൺസെടുത്ത് പുറത്തായി. ചെന്നൈയ്ക്കുവേണ്ടി ചാഹർ, ഹർഭജൻ സിങ്, രവീന്ദ്ര ജഡേജ, ഡ്വെയ്ൻ ബ്രാവോ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. Content Highlights:IPl 2019 Delhi Capitals Chennai Super Kings Qualifier 2


from mathrubhumi.latestnews.rssfeed http://bit.ly/30cLDMY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages