ജഗനേയും അധികാരത്തിലെത്തിച്ചു; ദൗത്യംപൂര്‍ത്തിയാക്കി പ്രശാന്ത് കിഷോര്‍ മടങ്ങി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, May 24, 2019

ജഗനേയും അധികാരത്തിലെത്തിച്ചു; ദൗത്യംപൂര്‍ത്തിയാക്കി പ്രശാന്ത് കിഷോര്‍ മടങ്ങി

ന്യൂഡൽഹി: 2014-ൽ മോദിയേയും ബിജെപിയേയും അധികാരത്തിലെത്തിച്ചതടക്കം ഒട്ടേറെ രാഷ്ട്രീയ വിജയ കഥകളുണ്ട് തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്. ഇത്തവണ അദ്ദേഹത്തിന്റെ ദൗത്യം ആന്ധ്രപ്രദേശിലായിരുന്നു. ചന്ദ്രബാബു നായിഡുവിനേയും ടിഡിപിയേയും മറിച്ചിട്ട് വൈ.എസ്.ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഡിക്ക് അധികാര കസേര നേടിക്കൊടുക്കുക എന്നതായിരുന്നു ദൗത്യം. കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വൈഎസ്ആർ കോൺഗ്രസ് ആന്ധപ്രദേശ് തൂത്തുവാരുന്നതാണ് കാണാനായത്. വൈ.എസ്.ആർ.കോൺഗ്രസ് ആന്ധപ്രദേശ് തൂത്തുവാരുന്ന കാഴ്ച ജഗനോടൊപ്പം അദ്ദേഹത്തിന്റെ ഹൈദരാബാദിലെ വീട്ടിലിരുന്നാണ് പ്രശാന്ത് കിഷോർ കണ്ടത്. 25-ൽ 22 ലോക്സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളിൽ 151ഉം ജഗന്റെ വൈ.എസ്.ആർ.കോൺഗ്രസ് സ്വന്തമാക്കി. ആദ്യമായിട്ടാണ് സംസ്ഥാനത്ത് വൈ.എസ്.ആർ കോൺഗ്രസ് അധികാരത്തിൽ വരുന്നത്. പുതിയ ആന്ധ്ര മുഖ്യമന്ത്രിക്കും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച തന്റെ സംഘടനയായ ഇന്ത്യൻ പൊളിറ്റിക്കൽ ആക്ഷനിലെ സഹപ്രവർത്തകർക്കും നന്ദി അറിയിച്ച് പ്രശാന്ത് കിഷോർ ട്വീറ്റ് ചെയ്തു. Thank you Andhra and colleagues at @IndianPAC for the landslide victory. Congratulations and best wishes to the new CM @ysjagan — Prashant Kishor (@PrashantKishor) May 23, 2019 ബിഹാറിലെ ഭരണകക്ഷിയായ ജെഡിയുവിന്റെ ഉപാധ്യക്ഷൻ കൂടിയാണ് നിലവിൽ പ്രശാന്ത് കിഷോർ. ആർജെഡിയുമായി വീണ്ടും സഖ്യം രൂപീകരിക്കാൻ നിതീഷ് കുമാറിനെപ്രശാന്ത് കിഷോർ പ്രേരിപ്പിച്ചിരുന്നെന്നും അദ്ദേഹം അത് തള്ളിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ആന്ധ്രയിൽ ജഗന് വേണ്ടി പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘടന രണ്ട് വർഷത്തോളമാണ് അണിയറ പ്രവർത്തനങ്ങൾ നടത്തിയയത്. 2014-ൽ ബിജെപി കേന്ദ്രത്തിലും 2015-ൽ നിതീഷ് കുമാറിനെ ബിഹാറിലും അധികാരത്തിലെത്തിച്ച പ്രശാന്ത് കിഷോറിന് ചില തിരിച്ചടികളുമുണ്ടായിട്ടുണ്ട്. 2017-ൽ ഉത്തർപ്രദേശിൽ കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചെങ്കിലും തോൽവിയായിരുന്നു ഫലം. @ysjagan @PrashantKishor and @rishipedia watching @YSRCParty s landslide victory together!#ElectionResults2019 #Verdict2019 #LokSabhaElections #APElections2019 pic.twitter.com/MluFSv5X7E — I-PAC (@IndianPAC) May 23, 2019 Content Highlights:With Mammoth Jagan Reddy Win, Prashant Kishor Is Back In Business


from mathrubhumi.latestnews.rssfeed http://bit.ly/2MgLTaO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages